ജോസ്‌ന സാബു സെബാസ്റ്റ്യൻ

ആൺകുട്ടികളോടാണ്…. “നീ പ്രേമിക്കുമ്പോൾ എന്റെ കാലിലൊരു ചങ്ങലയുള്ളത് പോലെ തോന്നുന്നു (ആമി )”…

പ്രണയമൊക്കെ ഒരു അടിപൊളിസംഭവം തന്നെയാണെന്നതിൽ തർക്കമില്ല. അതും ആൺകുട്ടികൾക്ക് ഒരു പെൺകുട്ടിയോട് അടുപ്പം വരാൻ വല്യ യോഗ്യതകളൊന്നുമവർ നോക്കാറുമില്ല . പക്ഷെ അവർ പ്രേമിക്കുമ്പോൾ വളരെ ആർമ്മാദിച്ചങ്ങു പ്രണയിക്കും . ശ്വാസം മുട്ടിച്ചു കൊല്ലും. വിലക്കുകൾ കല്പിക്കുന്നത് സ്നേഹമാണെന്നവർ തെറ്റിദ്ദരിക്കും. തന്നെ വിട്ടുപോകുമോയെന്നൊരു ആന്തലെപ്പോഴും ഉള്ളിലുണ്ടാകും . അനുസരിപ്പിക്കുന്നത് സ്നേഹത്തിന്റെ ഒരു മൂല ഭാവമല്ലന്നറിയാൻ അവർ വൈകും ….

പെൺകുട്ടികളും ആദ്യനാളുകളിൽ ആ മുഷ്ട സ്വഭാവത്തിൽ നന്നായിത്തന്നെ അലിഞ്ഞുചേരുകയും ആസ്വദിക്കുകയും അവിടെയാണ് സുരക്ഷിതത്വമെന്ന് കരുതി ഒതുങ്ങികൂടുകയും ചെയ്യും . ആ ദിവസങ്ങളിൽ വയറിൽ ഒരു ബട്ടെർഫ്ല്യ്‌ പറന്നു നടക്കുന്നതുപോലെ എവിടുന്നൊക്കെയോ സന്തോഷവും ആൽമവിശ്വാസവും അവരെ അടിമുടി മൂടികൊണ്ട് അലയടിക്കുകയും ചെയ്യും….

പിന്നെയാണ് പെണ്ണുങ്ങളുടെ ബ്രെയിൻ വർക്ക് ചെയ്യാൻ തോന്നുന്നത് ..
അവന്റെ സൗന്ദര്യം
പണം
ജോലി
സ്വഭാവം എല്ലാം പിന്നീടങ്ങു പെൻപിടിക്കുന്ന ലാഘവത്തോടെ വകഞ്ഞു വകഞ്ഞു കണ്ടുപിടിക്കും .

പിന്നീട് ചെയ്തതിൽ പലതും ശരിയായില്ല എന്ന് ബോധ്യം വരും .അടിച്ചമർത്തുന്നവൾ ചോദ്യം ചെയ്യാൻ തുടങ്ങും,
പിന്നീട് അവളുടെ തീരുമാനങ്ങൾ പലതും ശരിയായില്ല എന്ന് ബോധ്യം വരും…
പലതും ചോദ്യം ചെയ്യാൻ തുടങ്ങും …
ആൺകുട്ടികൾ അങ്ങനല്ല ഇഷ്ടപെട്ടതിനെ ഇനി അത് എന്തിന്റെ പേരിലായാലും ഉപേക്ഷിക്കുക അതവർക്ക് പാടായി കൊണ്ടുനടക്കും …

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പക്ഷെ അതിൽ പെണ്ണുങ്ങളെ കുറ്റം പറയാനും പറ്റില്ല , കാരണം ഇന്നവളെ ലോകം കാണിക്കാൻ അപ്പനും ആങ്ങളയും ചുമലിൽ കൊണ്ടുപോകേണ്ട കാര്യമില്ല ….
ഇന്നവൾ നേരിട്ട് കാണുന്ന ലോകം തന്നെ വളരെ വിശാലവും അത്ഭുതങ്ങൾ നിറഞ്ഞതുമാണ് …..
ഇന്നവളുടെ ഓരോ സ്വപ്നങ്ങളും ഒരു ക്ലിക്കിൽ അവർക്കുതന്നെ നേടാവുന്നത്ര അടുത്താണ്….
അവിടെ അവളെ തടയിടുമ്പോൾ, വെറുപ്പിനെ ഗർഭം ധരിച്ചവൾ പ്രതികാരത്തെ പ്രസവിപ്പിക്കും….

പണ്ട് ഒരു ജീവിതകാലം മുഴുവൻ കൊണ്ട് നേടിയെടുത്തിരുന്ന ഓരോ കൗതുകങ്ങളും ഇന്നത്തെ തലമുറ വേഗം അനുഭവിച്ചു മതിയാകുകയാണ് . പണ്ടൊക്കെ ഒരു മറുപടിക്കായി, ഒന്ന് മിണ്ടാനായ്, ദിവസങ്ങളും മാസങ്ങളും കാത്തിരുന്നിരുന്ന തലമുറ നമുക്കിന്ന് അന്യമാണ് ….
മറിച്ചു കണ്ടുമുട്ടലുകൾ മുതൽ ശാരീരിക ബന്ധങ്ങൾ വരെ ഇന്നൊരു ഫിംഗർ ടച്ചിൽ തീർന്നു ഇനി അറിയാനൊന്നും ബാക്കിവെക്കാതെ എല്ലാം കൗതുകങ്ങളും വേഗം ഇല്ലാതാവുന്നതും വേറെ പലബന്ധങ്ങളിലേക്ക് ഒരേസമയം എടുത്തു ചാടുന്നത് വേറൊരു കാരണമാണ് …..

കൂടാതെ ഒരു പെണ്ണെന്ന രീതിയിൽ അവളുടെ ശരീരം ഓരോ ഇരുപത്തിയേഴു ദിവസങ്ങളും ഓരോ ചങ്കക്രമണത്തിലൂടെ കടന്നു പോകുന്നതിനാൽ അവരുടെ ശരീരത്തിലെ ഹോർമോൺ ഏറിയും കുറഞ്ഞും ഓരോ ദിവസവും പലരീതിയിൽ അവരെ അലോസരപ്പെടുത്തികൊണ്ടേയിരിക്കുന്നതനുസരിച്ചു സ്വഭാവ മാറ്റങ്ങളും സ്വാഭാവികമാണെന്ന് ആൺകുട്ടികൾ അറിഞ്ഞിരിക്കണം….

ഇങ്ങനെ പലകാരണങ്ങളാൽ ചില അടിച്ചമർത്തലുകൾ , കൂട്ടിൽ കെട്ടിയിടാനുള്ള മനചിന്തകൾ ഇവയൊന്നും ഇന്നവൾ അംഗീകരിച്ചു തരില്ല ….

അതിനാൽ അവളെ അവളായി കണ്ടു സ്നേഹിക്കുക, പറക്കാൻ അനുവദിക്കുക , താഴെവീണാൽ പിടിക്കാൻ ഞാനുണ്ടെന്ന മാനസീക ബലം നൽകുക …ഇത്രേം മതി ഒരു പെണ്ണും ഒരു കൊലയാളിയാവാതിരിക്കാൻ ….