അറബിക്കഥക്കും ഡയമണ്ട് നെക് ലെയ് സിനും ശേഷം ലാൽ ജോസ് ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമയ്ക്കായി ദുബായിലെത്തിയ വിവരം പങ്കുവെച്ചാണ് വീഡിയോ ലാൽജോസ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചത്. അത് കണ്ടപ്പോൾ ഓർമകളുടെ സ്‌മൃതി താളുകൾ മറിക്കപ്പെട്ടു, എന്നാൽ എന്തെകിലും അതിനെ കുറിച്ച രണ്ടു വരി എഴുതാൻ തോന്നി..!
കാലഘട്ടത്തിന്റെ ഹിറ്റുകൾ സമ്മാനിച്ച ലാൽ ജോസ് ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ കൂട്ടുകെട്ടിൽ മലയാളിക്ക് ഹൃദയത്തോട് ചേർത്തിവെക്കാൻ കഴിയുന്ന ഒരു ചിത്രം തന്നെ ആകും എന്നതിൽ സംശയം ഇല്ല…!
ചെങ്കൊടി ഏന്തി ചെങ്ങന്നൂരിലെ ഇടവഴിയിലൂടെ ക്യൂബാ മുകുന്ദൻ നടന്നടുത്തത് മലയാളിയുടെ ഹൃദയത്തിന്റെ സാഗരതീരത്തിലേക്ക് തന്നെ ആയിരുന്നു , കാലങ്ങൾ ഇപ്പുറവും ചെങ്ങന്നൂർ വിട്ട് മുകുന്ദൻ പോകുന്ന കാഴ്ച കണ്ടു മനം നോവാത്ത മലയാളിയുണ്ടോ..? പ്രവാസി ഉണ്ടോ ?
അറബി കഥയും ഡയമണ്ട് നെക്ലേസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ തന്നെ ആയിരുന്നു, എന്നാൽ ഒരേ പ്ലാറ്റ് ഫോമിൽ പറഞ്ഞ രണ്ട് വിസ്മയങ്ങൾ തന്നെ ആയിരുന്നു രണ്ടും , ക്യൂബ മുകുന്ദനെയും അരുൺ കുമാറിനെയും ഓർക്കാതെ മലയാളി ഉണ്ടാകുമോ ഇന്ന് ? ക്യൂബ മുകുന്ദനിൽ നിന്നും അരുൺ കുമാറിലെത്തിയപ്പോൾ നമുക്ക് മുമ്പിൽ തെളിഞ്ഞത് കാലഘട്ടത്തിന്റെ സിനിമ തന്നെ ആയിരുന്നു ,
അല്ലങ്കിൽ ആ കൂട്ടുകെട്ടുകൾ ഓർമപെടുത്തിയത് ഞങ്ങൾ കാലത്തിനൊപ്പം അല്ലങ്കിൽ അതിന് കുറുകെ സഞ്ചരിക്കുന്നുവർ തന്നെയാണ് എന്നാണ് . ലാൽ ജോസ് എന്ന സംവിധായകന്റെ വലിയ കണ്ടെത്തൽ തന്നെ ആയിരുന്നു അരുൺ കുമാർ..! ലാൽ ജോസ് ഇക്‌ബാൽ കുറ്റിപ്പുറം കൂടുകെട്ടുകളിലെ പിറവികൾ ഇന്നിന്റെ ഹിറ്റുകൾക്ക് അപ്പുറം ഓരോ മലയാളിക്കു വരും കാലതിൽ ഹൃദയത്തിൽ എന്നും സൂക്ഷിക്കാവുന്ന ഗൃഹാതുരത്വം കൂടിയാണ്..!
പതിനെട്ട് വർഷങ്ങൾക്ക് മുൻപ് എട്ടാം ക്ലാസിലെ സ്കൂൾ കട്ട്ചെയ്ത് തീയേറ്ററിലെ മുൻവരിയിൽ ഇരുന്നു കണ്ട മീശമാധവൻ എന്നിൽ വലിയ വണ്ടർ ഉണ്ടാക്കി , പിന്നിട്ട പതിനെട്ടു വർഷങ്ങളിലെ കടന്നു പോയ ലോക സിനിമയിലൂടെ ഉള്ള ആസ്വാദനത്തിന്റെ സഞ്ചാരങ്ങൾ ഈ കോവിഡ് പാണ്ടമിക്കിൽ റിലീസ് ആയ നോളന്റെ ‘TENET ‘ൽ എത്തി നിൽക്കുന്നു പതിനെട്ടു വർഷങ്ങൾക്കിപ്പുറം ലണ്ടനിലെ കൊറോണ അതിജീവിച്ച കണ്ട ‘TENENT’ശേഷം അതെ മീശമാധവൻ പതിറ്റാണ്ടിനു ഇപ്പുറവും എന്നിൽ വണ്ടർ ഉണ്ടാക്കുന്നു എങ്കിൽ ലാൽ ജോസ് സാർ ,സ്റ്റിൽ യു കാൻ മൈക് മി വണ്ടർ..!! എന്നെപ്പോലുള്ള ഓരോ സിനിമാ ആസ്വാദകരെയും ഇന്നും ആസ്വാദനത്തിന്റെ നിർവൃതിയിൽ എത്തിക്കാം എന്നതിൽ നിസംശയം പറയാം..
ഓൺലൈൻ പ്രമോഷനോ , മില്യൺ സെലിബ്രിറ്റി പേജ് ഷെയറിങ്ങോ ഇല്ലാത്ത കാലം , മൈദ കലക്കി തേച്ചൊടിച്ച കവല പേപ്പർ പോസ്റ്റിന്റെ പിൻ ബലത്തിൽ സിനിമകൾ 300 , 400 ദിവസങ്ങൾ തീയേറ്ററുകളിൽ അട്ടഹാസങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞ നിങ്ങൾ ഒക്കെ അല്ലെ ഇന്നിന്റെ യഥാർത്ഥ ഹീറോകൾ..!
പുതിയ വിസ്മയം തീർക്കാൻ ലാൽജോസ് സാറും ഇക്‌ബാൽക്കയും വീണ്ടും അറേബ്യൻ മരുഭൂമിയിലേക്ക്..!
പുതിയ പ്രോജക്ടിന് എല്ലാ ആശംസകളും..!
Leave a Reply