പ്രണയ പകയിൽ ഇന്ത്യൻ വംശജയായ നേഴ്സിങ് വിദ്യാർഥിനിയെ മുൻ കാമുകൻ കൊലപ്പെടുത്തി. ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ റേഞ്ചസിൽ 2021 മാർച്ചിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്‌ജ്യോത് സിങ്(22) കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.

2021 മാർച്ചിലാണ് ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് തരിക്‌ജ്യോത് പൊലീസ് പിടിയിലായത്. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂർത്തിയായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രണയബന്ധം തകർന്നത് താങ്ങാനാകാതെയാണ് തരിക്‌ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാൾ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കൾ അറിയിച്ചു. ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം 400 കിലോമീറ്റർ അകലെയുള്ള ഒരു ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുനെന്നാണ് വിവരം. കയ്യും കാലും കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകൾ ഉണ്ടെന്ന് കോടതി അറിയിച്ചു.