യു കെയിലെ ജി സി എസ് ഇ പരീക്ഷാ ഫലം പുറത്തുവന്നതോടെ മലയാളി വിജയങ്ങളുടെ കഥകളാണ് വാർത്തകളിലെങ്ങും ആഞ്ജലീന സിബിയുടെ തിളക്കമാർന്ന വിജയം യുകെയിലെ പ്രവാസി മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന നേട്ടമായി. ജി സി എസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 9 നേടുക എന്ന അഭിമാനകരമായ നേട്ടമാണ് സ്റ്റോക്ക് ഓൺ ട്രെൻറിൽ നിന്നുള്ള ഈ കൊച്ചുമിടുക്കി കൈവരിച്ചത്. സിബി ജോണിൻെറയും മോളി സിബിയുടെയും മകളായ ആഞ്ജലീന സെൻ്റ്. മാർഗരറ്റ് വാർഡ് കാത്തലിക് അക്കാദമിയിൽ നിന്നാണ് ഉന്നത വിജയം കൈവരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയായ അമൽ സിബി ഏക സഹോദരനാണ്.

പഠനത്തിൽ മാത്രമല്ല കലാരംഗത്തും പ്രതിഭ തെളിയിച്ച മിടുക്കിയാണ് ആഞ്ജലീന. ഭരതനാട്യം, നാടോടിനൃത്തം, മലയാളം പ്രസംഗം എന്നീ ഇനങ്ങളിൽ ബ്രിട്ടനിൽ നടത്തുന്ന പല മത്സരങ്ങളിലും ആഞ്ജലീന സമ്മാനങ്ങൾ വാരി കൂട്ടിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കലോത്സവത്തിലും ആഞ്ജലീന നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും മലയാളം ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ . മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]