സ്വിറ്റസർലണ്ടിലെ ബാസലിലെ മലയാളി സൗഹൃദയ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ട കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബ് (KCSC) സാമൂഹ്യ സേവനത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാകുവാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ 2014 ൽ തുടക്കം കുറിച്ച വനിതാ ചാരിറ്റി വിഭാഗമായ “Angelsbasel” ആരംഭകാലം മുതൽ തന്നെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തിക്കൊണ്ടിരിക്കുന്നു.
2018 -ൽ മലയാള നാടിനെ ഏറെ ദുരിതത്തിൽ ആഴ്ത്തിയ മഹാജലപ്രളയ കെടുതിയിൽ Angelsbasel തങ്ങളാൽ ആകുന്ന സഹായ ഹസ്തവുമായി കുട്ടനാടിലെയും, മറ്റു മേഖലകളിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുകയുണ്ടായി.

ഇതിന്റെ തുടർനടപടികളുടെ ഭാഗമായി “ANGELSBHAVAN” എന്ന നാമധേയത്തിൽ ഒരു വീട് നിർമിച്ചു നൽകുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രമുഖ ധ്യനഗുരുവും, ക്രിസ്‌തീയ ഭക്തി ഗാന മേഖലയിൽ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച സംഗീതജ്ഞനും, സംഗീത സംവിധായകനുമായാ ബഹു. ഫാദർ ഷാജി തുരുമ്പെൽച്ചിറയിൽ നിർദേശിച്ചത് അനുസരിച്ചു ആലപ്പുഴയിലെ നീലംപേരൂർ പഞ്ചായത്തിൽ ശ്രീ.ബെന്നി പൊറ്റപറമ്പിലിനും കുടുംബത്തിനും വേണ്ടി നിർമാണം പൂർത്തീകരിക്കപ്പെട്ട വീടിൻറെ വെഞ്ചിരിപ്പ് കർമ്മവും, താക്കോൽ ധനച്ചടങ്ങും ലൂർദ്‌മാതാ ഇടവക അംഗങ്ങളുടെയും, ഇതര തദ്ദേശവാസികളുടെയും, യുവദീപ്തി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ബഹു. ഫാദർ എബി പുതുശ്ശേരിയും,മുൻ വികാരി ബഹു. ഫാദർ അജോ കേവലവും ചേർന്ന് നിർവ്വഹിക്കുകയുണ്ടായി. തുടർന്ന് നടന്ന ഹ്രസ്വ സമ്മേളനത്തിൽ പാരിഷ് കൗൺസിലർ ശ്രീ. സോജൻ സ്വാഗതം ആശംസിക്കുകയും, ഗൃഹനാഥൻ ശ്രീ. ബെന്നി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ജീവകാരുണ്യ സംരംഭം പൂർത്തീകരിക്കുവാൻ Angelsbasel ചാരിറ്റി പ്രസ്ഥാനത്തോട് സഹകരിച്ച എല്ലാ അത്യുദയകാംഷികൾക്കും, സുഹൃത്തുകൾക്കും,വിവിധസ്ഥാപനങ്ങൾക്കും, അതോടൊപ്പം ലൂർദ്‌മാതാ പാരിഷ് കൗസിലർ ശ്രീ. സോജനും, ഇടവകയിലെ എല്ലാ യുവദീപ്തി അംഗങ്ങൾക്കും, Angelsbasel-ൻറെ പ്രസിഡൻറ് ബോബി ചിറ്റാറ്റിലിനും, സെക്രട്ടറി സിമ്മി ചിറക്കലിനും, മറ്റു Angelsbasel-ൻറെ മറ്റ് മെമ്പേഴ്സിനും ഈ അവസരത്തിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.