WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 സ്വിറ്റ്സർലഡിലെ  പ്രമുഖ വനിത ചാരിറ്റി സംഘടന ആയ എയ്ഞ്ചൽസ്  നടത്തിയ ചാരിറ്റി ലഞ്ച് ഈവന്റ് സ്വദേശികളുടെയും, വിദേശികളുടെയും വലിയ സാന്നിദ്ധ്യം കൊണ്ട് ശ്ര ദ്ധേയമായി .
പരിപാടിയോടു അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സെന്റ് അന്റോണീസ് ഇടവക വികാരി ഫാദർ സ്റ്റെഫാൻ ക്ലെമ്മർ അദ്ധ്യക്ഷത വഹിച്ചു. സം ഘടനയുടെ പ്രസിഡന്റ് ശ്രീമതി ബോബി ചിറ്റാട്ടിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ഫാദർ മാർട്ടിൻ പയ്യപ്പിള്ളിയിൽ, കേരളാ കൾച്ചറൽ  ആന്റ് സ്പോർട്സ് ക്ലബു പ്രെസിഡൻറ് സിബി തൊട്ടുകടവിൽ എന്നിവർ ആശംസാ  പ്രസംഗം നടത്തി.
 ഏയ്ഞ്ചൽസ്‌ ചാരിറ്റി  നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്ര വർത്തനങ്ങൾ ഉൾകൊള്ളിച്ചു നടത്തിയ ഹർസ്വചിത്ര പ്രദർശനവും യുവകലാപ്രതിഭകളുടെ കലാപ്രേകടനങ്ങളും ഈ വന്റ്‌  ഏറെ ആകർഷ കമാക്കി. നിമ്മി തിരുതനത്തിൽ  അവതാരക ആയിരുന്നു. സംഘ ടനയുടെ സെക്രട്ടറി സിമ്മി ചിറക്കൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.