രാജ്‌കോട്ട്: ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജ അറസ്റ്റില്‍. അഗ്നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്‍റെ നടുക്ക് വച്ചാണ് ഇയാള്‍ തന്‍റെ ജീപ്പിന് തീയിട്ടത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിച്ചത്. ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്‍റെ വീഡിയോ ടിക്‌ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കേസെടുക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നു.

ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജീപ്പിന് തീയിട്ട ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വീഡിയോ കണ്ടവരെല്ലാം ഏക സ്വരത്തില്‍ ആവശ്യപ്പെടുന്നു.

ജീപ്പിന്‍റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമീപമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടേനെയെന്നും ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും വീഡിയോ കണ്ടവര്‍ ആവശ്യപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ