സ്വന്തം ലേഖകൻ

കൊച്ചി : സംഘപരിവാര്‍ അനുകൂല ചാനല്‍ എന്ന പേര് കേട്ട ജനം ടി വിയുടെ അവതാരകന്‍ അനില്‍ നമ്പ്യാരെ രൂക്ഷമായി പരിഹസിച്ച് അഡ്വ : രശ്മിത രാമചന്ദ്രന്‍.  ജനം ടീവിയുടെ സംവാദത്തില്‍ പങ്കെടുക്കാന്‍ തന്നെ വെല്ലുവിളിച്ച അവതാരകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുകൊണ്ടാണ് അഭിഭാഷകയും രാഷ്ട്രീയ നിരീക്ഷകയുമായ രശ്മിത രാമചന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത് .

പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംഘപരിവാര്‍ വക്താക്കളുടെ വാദങ്ങളെ ഖണ്ഡിക്കുകയും ശക്തമായി കടന്നാക്രമിക്കുകയും ചെയ്യുന്ന രശ്മിത രാമചന്ദ്രന്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് വലിയ തലവേദനയാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. അഡ്വ. രശ്മിത രാമചന്ദ്രന്‍ പാനലിലുണ്ടെങ്കില്‍ താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ അറിയിക്കുകയുണ്ടായി. രശ്മിതയെക്കതിരേ വ്യാപകമായ അപവാദ പ്രചരണങ്ങളാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ രശ്മിതയെ നേരിടാന്‍ ബിജെപി നേതാക്കള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനം ടി വി അവതാരകന്‍ തന്നെ വെല്ലുവിളിയുമായി രംഗത്തു വന്നത്.

അനില്‍ നമ്പ്യാരെ പരിഹസിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു . ബി ജെ പി നേതാക്കളായ ശോഭ സുരേന്ദ്രനെയും , ബി . ഗോപാലകൃഷ്ണനെയും , സന്ദീപ് വാര്യരെയും ഒക്കെ പല തവണ ചാനല്‍ ചര്‍ച്ചകളില്‍ അഡ്വ. രശ്മിത രാമചന്ദ്രന്‍ പരിഹസിച്ച് തള്ളുന്നത് നിറഞ്ഞ കൈയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിട്ടുള്ളത് . ശബരിമല പ്രശ്‌നത്തില്‍ ജനം ടീവി ഏറ്റെടുത്ത നിലപാടിനെ കേരള സമൂഹം തള്ളികളഞ്ഞപ്പോള്‍ അഡ്വ. രശ്മിത രാമചന്ദ്രനെപ്പോലെയുള്ള പ്രമുഖരെ വിളിച്ച് വരുത്തി ജനം ടിവിക്ക് റേറ്റിങ് കൂട്ടാനുള്ള തന്ത്രമായിട്ടാണ് സോഷ്യല്‍ മീഡിയ അനില്‍ നമ്പ്യാരുടെ ഈ നീക്കത്തെ കാണുന്നത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്വ.രശ്മിത രാമചന്ദ്രന്റെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചെറിയ കാര്യമല്ല, ഒരു ചാനല്‍ മേധാവി തന്നെ സംഘപരിവാറുമായുള്ള ചര്‍ച്ചയ്ക്ക് വിളിച്ചിരിയ്ക്കുകയാണ്! Greatly honoured sir! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനില്‍ നമ്പ്യാര്‍ സാറാണ്. പഠിക്കുന്ന കാലത്ത് സൂര്യ ടിവി സ്റ്റാഫായിരുന്ന ഇദ്ദേഹത്തിന്റെ വ്യാജരേഖ കേസിന്റെ വാര്‍ത്ത കേട്ടിട്ടുണ്ട് (കേസൊക്കെ കഴിഞ്ഞ് ‘ കാണുമെന്ന് കരുതുന്നു, പാവം, നല്ല മനുഷ്യനാര്‍ന്നു, പത്രപ്രവര്‍ത്തനത്തില്‍ എത്തിക്സിന്റെ കൈപ്പുസ്തകം)
ന്തായാലും മററു ചാനലുകളിലെ ക്യാമറ ട്രിക്കോ വാസ്തു ദോഷമോ കൊണ്ടാണ് സംഘ പരിവാര്‍ ‘ശോഭി’ക്കാത്തതെന്നാ നമ്പ്യാര്‍ സാര്‍ ധരിച്ചു വശായത്! (പാവം, ചെറിയ പിള്ളാര്‍ ടെ ശുദ്ധഗതിയാ! ) എന്റെ നമ്പ്യാര്‍ സാറെ ടോര്‍ച്ച് മുഖത്തടിച്ചാ കണ്ണു തെളിയാത്ത ഇനമാ ഈ സംഘ പുത്രര്‍, അല്ലാതെ മ്മക്ക് ഒരു കുതന്ത്രവുമില്ല…. പരിഭവം വച്ച് വ്യാജരേഖ ഉണ്ടാക്കി എന്നെ കൊല്ലരുത്. പാവമാ ഞാന്‍.

പിന്നെ, സാറെന്നെ ജനത്തില്‍ചര്‍ച്ചയ്ക്ക് വിളിച്ചു, ആ സ്‌നേഹം മനസ്സിലായി, തങ്കമാന മനസ്സേ, പൊന്നപ്പാ നൂറു മ്മ. പക്ഷേ, ആളുകള്‍ പറയുന്നത് ഞാനവിടെ വന്നില്ലെങ്കിലും എന്റെ പോസ്റ്റിലെ ഉള്ളടക്കം ജനം ലോഗോയില്‍ ഇടുന്നുണ്ടെന്നാണല്ലോ? ഇന്നാള് വക്കീലന്മാര്‍ ഭരണഘടന വായിക്കുന്ന പടം ഞാനിട്ടത് നിങ്ങള്‍ വന്ദേമാതരം വായിക്കുന്ന പടമായിട്ടെന്ന്.എങ്കിപ്പിന്നെ, ഞാന്‍ നേരിട്ടെന്തിനാ ജനത്തില്‍ വരുന്നത്? ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാ വണ്ണി ലോ നടത്തുന്ന ചര്‍ച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ…. വ്യാജരേഖ കേസു നേരിട്ട സാറിന് പേറ്റന്റ് / കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ? അല്ലേ പിന്നെ, സവര്‍ക്കറെ പ്പോലെ മാപ്പെഴുതി കൊടുത്തങ്ങു ‘ വീര്‍’ ആകണം സാറെ? ആരു സാറിനെ വീര്‍ എന്നു വിളിച്ചില്ലെങ്കിലും ഞാന്‍ വിളിക്കും സാറെ… കാരണം, സാറ് എളിമയുള്ളവനാ…. ചാനല്‍ മേധാവിയാന്നുള്ള ഹുങ്കില്ലാതെ ഈ പാവം എന്നെ സാറു ചര്‍ച്ചയ്ക്കു വിളിച്ചല്ലോ!

നൂറു ഫ്‌ലൈയിംഗ് കിസ്സൂടെ….. ( ഉമ്മകള്‍ ഒക്കെ ഫ്‌ലയിംഗാ കേട്ടോ, നേരിട്ടില്ല, നിങ്ങടാള്‍ക്കാരു തന്നെ അല്ലേല്‍ കോണ്ടം തിയറിയുമായി എത്തും, ഞാനൊരു കുല സ്ത്രീ യാ സാറെ, തെക്കേടത്തമ്മയാണെ സത്യം )

https://www.facebook.com/resmitha.ramachandran.7/posts/231797557808804