ഫ്രാങ്ക്‌ഫർട്ട് : ജർമ്മനിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശിനിയായ ശ്രീമതി അനിമോൾ സജിയാണ് (44 വയസ്സ്) ജർമ്മനിയിൽ ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞത്. കണ്ണൂർ  അങ്ങാടിക്കടവിൽ സ്റ്റുഡിയോ നടത്തുന്ന ശ്രീ സജി തോമസിസ് മമ്പള്ളിക്കുന്നേലിന്റെ ഭാര്യയാണ്  പരേതയായ  അനിമോൾ. ഇവർക്ക് മക്കളായി രണ്ട് പെൺകുട്ടികളാണ് ഉള്ളത്.

രണ്ട് മൂന്ന് ദിവസമായി പനിയുണ്ടായിരുന്ന അനിമോളുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന്  ഇന്ന് വെളിപ്പിന് (8 ശനിയാഴ്ച്ച 4.30 മണിയോടെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടർമാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ന്യുമോണിയ ബാധിച്ചത് മൂലം രക്തത്തിൽ ഉണ്ടായ ആണുബാധ ക്രമാതീതമായി വർധിച്ചതാണ് മരണകാരണമായത് എന്നാണ് പുറത്തുവരുന്ന വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇക്കഴിഞ്ഞ മാർച്ച് 6 നാണ് ഒത്തിരി സ്വപ്നങ്ങളോടെയും അതിലേറെ പ്രതീക്ഷകളോടെയും ജോലിയാവശ്യത്തിനായി ശ്രീമതി അനിമോൾ സജി ജർമ്മിനിയിൽ എത്തിച്ചേർന്നത്. ശ്രീമതി അനിമോളുടെ ശരീരം ഹോസ്പിറ്റൽ മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ ദിവസങ്ങൾ അവധി ദിവസങ്ങൾ ആയതിനാൽ ഏപ്രിൽ 11 ചൊവ്വഴ്ച്ചയോട് കൂടി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കേണ്ട മറ്റു നടപടി ക്രമങ്ങൾ ആരംഭിക്കുകയുള്ളു.

അനിമോളുടെ അകാല വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും മലയാളം യുകെ അനുശോചനം അറിയിക്കുകയും പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.