ഫെയ്സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ട്രാൻസ്‍ജെൻഡർ അഭിനേത്രി അഞ്ജലി അമീർ. ലിവിങ് ടുഗെദറിൽ കൂടെ താമസിക്കുന്നയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അഞ്ജലി പറയുന്നു. എന്തെങ്കിലും പറ്റിയാൽ കൂടെ താമസിക്കുന്ന അനസ് ആയിരിക്കും ഉത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജലി ലൈവിൽ പറഞ്ഞു. തനിക്ക് ശ്വസിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം തരുന്നില്ലെന്ന് അഞ്ജലി പറഞ്ഞു.
അഞ്ജലിയുടെ വാക്കുകൾ:
‘ഞാൻ ഇപ്പോൾ അടുത്തൊരു പോസ്റ്റ് ഇട്ടിരുന്നു ഒരാൾ എന്നെ മാനസികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന്. എനിക്ക് പറയാനുള്ളത് എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുമായി സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ലിവിങ് ടുഗെദറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്കൊട്ടും താൽപര്യമില്ലാതെയാണ് ഇത്. ആദ്യം അയാൾ എന്നെ കബളിപ്പിച്ച് പോയി. ആ സമയത്ത് ഞാൻ അയാൾക്ക് എതിരായി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ അയാൾ പറയുന്നത് അയാളുടെ കൂടെഞാൻ ജീവിച്ചില്ലെങ്കിൽ അയാൾ എന്നെ കൊല്ലുമെന്നാണ്. അല്ലെങ്കിൽ ആസിഡ് മുഖത്തൊഴിക്കും എന്നൊക്കെയാണ്. എനിക്ക് ഒരുതരത്തിലും അയാളുടെ കൂടെ ജീവിക്കാൻ ആഗ്രഹമില്ല. ഞാൻ ലോകത്ത് ഒരാളെ വെറുക്കുന്നുണ്ടെങ്കിൽ അത് അയാളെ മാത്രമായിരിക്കും. ഞാൻ ഇക്കാര്യം പൊലീസിൽ പറഞ്ഞിട്ടുണ്ട്. കമ്മീഷണർക്ക് പെറ്റീഷൻ കൊടുത്തിട്ടുണ്ട്.
ഒരു നാല് ലക്ഷത്തോളം രൂപ അയാൾ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവർഷമായി അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായി. വേറൊരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത്.’അഞ്ജലി അമീര്‍ പറഞ്ഞു.
Leave a Reply