നിയമസഭയിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ മരണം ; ശരീരത്തിലെ പാടുകൾ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ

നിയമസഭയിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ മരണം ; ശരീരത്തിലെ പാടുകൾ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ
November 07 11:20 2019 Print This Article

നെയ്യാറ്റിൻകരയിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍. ഇന്നലെയാണ് നെയ്യാറ്റിൻകരയിൽ പൊലീസുകാരന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പെരുമ്ബഴുതൂര്‍ പുന്നക്കാട് പുതുവല്‍ പുത്തന്‍വീട്ടില്‍ സുരേഷ്‌കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

പൊലീസുകാരന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയും ബാലരാമപുരം സ്വദേശിയുമായ അ‍ഞ്ജുവിനെയാണ് ഭര്‍ത്ത‍ൃവീട്ടില്‍ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നതായി അഞ്ജുവിന്‍റെ ബന്ധുക്കൾ പറയുന്നു. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ എ ആർ അഞ്ജു(24) വാണ് മരിച്ചത്. ബിടെക് എൻജിനീയറാണ് അഞ്ജു. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അ‍ഞ്ജുവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിന്റെ കുടുംബം പറയുന്നത്. എന്നാൽ, മറ്റുളളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ ആയിരുന്നു മൃതദേഹം. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഇതും ദുരൂഹമാണെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ അടിയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളിലാണ് കേസെടുത്തിട്ടുള്ളത്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിന്‍കര സിഐ: ജെ.പ്രദീപ് ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles