വിവാഹനാളിൽ ആൻലിയ തന്റെ പിതാവുമൊത്ത് പാട്ട് പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. വീഡിയോയിൽ ആൻലിയയുടെ ഭർത്താവിനെയും കാണാം.
2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം. പിന്നീട് ആൻലിയയുടെ മൃതദേഹം പെരിയാറിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
25 ആമത്തെ വയസില്‍, തന്റെ പ്രിയപ്പെട്ട മകളുടെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് ഏതു സാഹചര്യത്തിലാണെന്നും അതിനു പിന്നില്‍ ആരൊക്കെയാണെന്നുമുള്ള സത്യങ്ങള്‍ പുറത്തുവരാന്‍ വിദേശത്തു നിന്നും ജോലി വിട്ട് നാട്ടിലെത്തി നടത്തുന്ന പോരാട്ടം വിജയം കാണുമെന്ന പ്രതീക്ഷ ഇപ്പോള്‍ ഈ പിതാവിനുണ്ട്.
ആന്‍ലിയ അതായിരുന്നു മട്ടാഞ്ചേരി സ്വദേശിയായ ഹൈജിനസ് പാറയ്ക്കലിന്റെ മകളുടെ പേര്. തൃശൂര്‍ സ്വദേശി ജസ്റ്റിന്റെ ഭാര്യ. ബിഎസ് സി നഴ്‌സിംഗ് പഠിച്ച് വിദേശത്ത് ജോലി നേടിയ ആന്‍ലിയ വിവാഹത്തോടെയാണു നാട്ടിലേക്ക് പോരുന്നത്. എംഎസ് സി നഴ്‌സിംഗ് പൂര്‍ത്തിയാക്കണമെന്നത് ഉള്‍പ്പെടെ ജീവിതത്തില്‍ പല സ്വപ്‌നങ്ങളും ജസ്റ്റിന്റെ കൂടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആന്‍ലിയയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ, അവള്‍ പ്രതീക്ഷിച്ചതിന്റെയെല്ലാം നേര്‍വിപരീതമായിരുന്നു സംഭവിച്ചതെല്ലാം.
2018 ഓഗസ്റ്റ് 25 ന് ആയിരുന്നു ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം.
ആന്‍ലിയ എവിടെ പോയെന്ന സംശയങ്ങള്‍ക്ക് ഓഗസ്റ്റ് 28 ന് ഉത്തരം കിട്ടി! ആ പെണ്‍കുട്ടിയുടെ മൃതശരീരം പെരിയാറില്‍ പൊങ്ങി. ചീര്‍ത്തു പൊങ്ങിയ ആ ശരീരം ആന്‍ലിയയുടേതാണെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഹൈജിനസും ഭാര്യയും വിദേശത്ത് നിന്നും പറന്നെത്തി. അതിനിടയില്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ എല്ലാം കഴിഞ്ഞിരുന്നു.
മകള്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്നായിരുന്നു ഹൈജിനസിന്റെ ചോദ്യം? മകളെ കാണാതായ വിവരം ഭര്‍തൃവീട്ടുകാര്‍ എന്തുകൊണ്ട് തങ്ങളോട് പറഞ്ഞില്ല? അവളുടെ സംസ്‌കാര ചടങ്ങുകളില്‍ ഭര്‍ത്താവും കുടുംബവും പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്? ആന്‍ലിയ പ്രസവിച്ച കുഞ്ഞിനെ പോലും അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാതെ ഭര്‍തൃവീട്ടുകാര്‍ തടഞ്ഞുവച്ചത് എന്തിന്? മാധ്യമങ്ങളിലുടെ മകളുടെ വിവരം ഭര്‍ത്താവിന്റെ ബന്ധുക്കളും അയല്‍ക്കാരും അറിയുന്നപ്രകാരം എന്തുകൊണ്ട് രഹസ്യസ്വഭാവം കാണിച്ചു? ഇത്തരം പല ചോദ്യങ്ങളും ഹൈജിനസിനുണ്ടായി. അതോടെ അയാള്‍ ഉറിപ്പിച്ചു; തന്റെ മകള്‍ മരണത്തിലേക്ക് തള്ളിയിടപ്പെട്ടതാണ്. അവിടെ തുടങ്ങി ആ അച്ഛന്റെ പോരാട്ടം.
മകളുടെ മരണത്തില്‍ ദുരൂഹയുണ്ടെന്നാരോപിച്ച് ഹൈജിനസ് ആദ്യം തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്ക് ആണ് പരാതി നല്‍കിയത്. കമ്മിഷണര്‍ അത് ഗുരുവായൂര്‍ എസ്പിക്ക് കൈമാറി. ഗുരുവായൂര്‍ അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. പക്ഷേ, തളര്‍ന്നിരിക്കാതെ ഓരോരോ വാതിലുകളും മുട്ടിക്കൊണ്ടേയിരുന്നു ആ അച്ഛന്‍. നാലു മാസത്തോളം നീണ്ട ആ അലച്ചിലിന് അവസാനമാണ് ഹൈജിനസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം എന്നോണം ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ കീഴടങ്ങല്‍.
പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തുന്നതാണ് ഹൈജിനസിന് സഹായമായത്. മകളുടെ മരണത്തില്‍ തനിക്കുള്ള സംശയങ്ങളും അത് അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള സങ്കട ഹര്‍ജിയും ഹൈജിനസ് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഇതോടെയാണ് ജസ്റ്റിന്റെ കീഴടങ്ങല്‍. ചാവക്കാട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ജസ്റ്റിനെ 14 ദിവസത്തെ റിമാന്‍ഡില്‍ അയച്ചിരിക്കുകയാണ്. ഗാര്‍ഹിക പീഢനം, ആത്മഹത്യ പ്രേരണക്കുറ്റം എന്നിവ ജസ്റ്റിനെതിരേ ചുമത്തിയിട്ടുണ്ട്.
മരണത്തിനു മുമ്പായി ആന്‍ലിയ സഹോദരന് ചില സന്ദേശങ്ങള്‍ അയച്ചിരുന്നു. പൊലീസില്‍ ഹൈജിനസ് ഹാജരാക്കിയ പ്രധാന തെളിവുകളും അതായിരുന്നു. സഹോദരന് അയച്ച സന്ദേശത്തില്‍ ആന്‍ലിയ പറയുന്നത് വീട്ടില്‍ നിന്നാല്‍ ജസ്റ്റിനും അമ്മയും കൂടി തന്നെ കൊല്ലുമെന്നാണ്. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ നോക്കിയിട്ട് ജസ്റ്റിന്‍ സമ്മതിക്കുന്നില്ലെന്നു പറയുന്ന ആന്‍ലിയ, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദികളെന്നും അവരെ വെറുതെ വിടരുതെന്നും കൂട്ടിച്ചേര്‍ക്കുന്നു. ബെംഗളൂരുവിലേക്ക് ഇപ്പോള്‍ പോകോണ്ടെന്നും പരിഹാരം ഉണ്ടാക്കാമെന്നും സഹോദരന്‍ പറയുന്നുവെങ്കിലും ബെംഗളൂരുവിലേക്ക് പോകണം എന്നായിരുന്നു ആന്‍ലിയയുടെ നിര്‍ബന്ധം.
പക്ഷേ, ബെംഗളൂരുവിവേക്ക് പോയ ആന്‍ലിയ പെരിയാറില്‍ മരിച്ചു പൊങ്ങി. പോയത് ബെംഗളൂരുവിലേക്കാണെങ്കില്‍ അതിന്റെ എതിര്‍ദിശയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജസ്റ്റിന്റെ മൊഴികളിലും ഇതേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ആന്‍ലിയയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് തന്നെ കാണാതായെന്നും ജസ്റ്റിന്‍ പറയുന്നു, ട്രെയിന്‍ കയറ്റി ബെംഗളൂരുവിലേക്ക് വിട്ടെന്നും പറയുന്നു. ജസ്റ്റിന്‍ പറയുന്നതെല്ലാം കളവാണെന്നും തന്റെ മകളെ കൊന്നതാണെന്നും ഹൈജിനസ് പറയുന്നതിനു പിന്നിലും ഈ പൊരുത്തക്കേടുകളും ദുരൂഹതകളുമാണ്.
ഭര്‍തൃവീട്ടില്‍ നിന്നും കൊടിയ പീഢനങ്ങളായിരുന്നു ആന്‍ലിയയ്ക്ക് ഏല്‍ക്കേണ്ടി വന്നിരുന്നത്. ഇക്കാര്യങ്ങള്‍ വിവരിച്ച് ആന്‍ലിയ കടവന്ത്ര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ജസ്റ്റിന്‍ തന്നോട് ചെയ്ത വഞ്ചനകളും ക്രൂരതകളും ആ പരാതിയില്‍ ആന്‍ലിയ വിവരിച്ചിരുന്നു. ഹൈജിനസിന്റെ അന്വേഷണങ്ങളിലാണ് ഈ പരാതിയും വെളിച്ചത്ത് വന്നിരിക്കുന്നത്. ജോലി പോയ വിവരം മറച്ചുവച്ചായിരുന്നു ജസ്റ്റിന്‍ ആന്‍ലിയയെ വിവാഹം കഴിക്കുന്നത്. ആന്‍ലിയയെ കൊണ്ട് ജോലി രാജിവയ്പ്പിക്കുകയും ചെയ്തു. വീട്ടില്‍ വച്ച് മര്‍ദ്ദിച്ചു; തുടങ്ങി 18 പേജിലായി ദീര്‍ഘമായി തന്നെ താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക ശാരീരിക പീഢനങ്ങളെ കുറിച്ചെല്ലാം ആന്‍ലിയ പരാതിയില്‍ എഴുതിയിരുന്നു. ആ പരാതിയില്‍ ആന്‍ലിയ വരച്ചൊരു ചിത്രവുമുണ്ടായിരുന്നു. മുഖം താഴ്ത്തി കരഞ്ഞുകൊണ്ട് എന്തോ എഴുതുന്നൊരു പെണ്‍കുട്ടി. ചുറ്റും അവളുടെ നേര്‍ക്കായി ഉയരുന്ന കൈകകള്‍. ചിത്രത്തിലെ ആ പെണ്‍കുട്ടി ആന്‍ലിയ തന്നെയായിരിക്കണം. എന്താണോ തന്റെ അവസ്ഥ അതായിരിക്കണം ആ ചിത്രത്തിലൂടെ ആന്‍ലിയ പ്രകടിപ്പിച്ചത്.
ഗര്‍ഭിണിയായപ്പോള്‍ പോലും തന്നോടുള്ള പീഢനങ്ങള്‍ക്ക് അയവ് വരുത്തിയില്ലെന്നു തനിക്ക് ആ സമയത്ത് നല്‍കിയിരുന്നത് പഴകിയ ഭക്ഷണം ആയിരുന്നുവെന്നും ആന്‍ലിയ പരാതിയില്‍ പറഞ്ഞിരുന്നു. കുഞ്ഞുണ്ടായ ശേഷവും ആ പീഢനം തുടര്‍ന്നു. കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റാനായിരുന്നു ശ്രമം. കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളായിരുന്നു തനിക്ക് കേള്‍ക്കേണ്ടി വന്നിരുന്നത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഉപദ്രവത്തില്‍ പേടിച്ച് ജീവിക്കുമ്പോഴും തന്റെ കുഞ്ഞിന് പിതാവ് വേണമെന്നും തനിക്ക് ഭര്‍ത്താവ് വേണമെന്നും ആന്‍ലിയ ആഗ്രഹിച്ചിരുന്നു. വലിയ പീഡനമാണ് അനുഭവിക്കുന്നത്. കുഞ്ഞിന് അപ്പന്‍ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാര്‍ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം; എന്നു പറഞ്ഞ് അവസാനിപ്പിച്ചായിരുന്നു ആന്‍ലിയ പൊലീസിന് പരാതി നല്‍കിയിരുന്നത്.
തന്റെ മകളുടെ മരണത്തില്‍ ഒരു വൈദികനും പങ്കുണ്ടെന്ന ആരോപണവും ഹൈജിനസ് ഉയര്‍ത്തുന്നുണ്ട്. തന്റെ മകള്‍ ഹോസ്റ്റലില്‍ ജീവിച്ചതാണെന്നും അഹങ്കാരിയാണെന്നുമൊക്കെ വൈദികന്‍ ആരോപിച്ചിരുന്നുവെന്നും ആ വൈദികനെ മേലാല്‍ വീട്ടില്‍ കയറ്റരുതെന്നു മകള്‍ ആവിശ്യപ്പെട്ടിരുന്നുവെന്നും ഹൈജിനസ് പറയുന്നുണ്ട്. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്നാണ് വൈദികനെ കുറിച്ച് മകള്‍ പറഞ്ഞതെന്നും ഹൈജിനസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിവരിക്കുന്നു. ജസ്റ്റിന്‍ കീഴടങ്ങിയ ശേഷം ഇതേ വൈദികന്‍ അനുനയ ശ്രമങ്ങളുമായി തന്റെയരികില്‍ എത്തിയിരുന്നതായും ഹൈജിനസ് പറയുന്നു. ഈ വൈദികനെതിരേ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈജിനസ് പറഞ്ഞു. ഹൈജിനസിന്റെ പരാതികള്‍ പ്രകാരം ജസ്റ്റിനെ കസ്റ്റഡിയില്‍ വാങ്ങി ആന്‍ലിയയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈബ്രാഞ്ച്. ഈ തീരുമാനം ഹൈജിനസ് എന്ന പിതാവിലും പ്രതീക്ഷ പകരുകയാണ്. തന്റെ പ്രിയപ്പെട്ട മകളുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് അര്‍ഹിച്ച ശിക്ഷ കിട്ടുമെന്ന പ്രതീക്ഷ
Leave a Reply