ഇംഗ്ലണ്ടിലെ എ ലെവൽ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. എ സ്റ്റാർ, എ ഗ്രേഡുകൾ കിട്ടിയ കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നത്. ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും കുട്ടികൾ മികച്ച വിജയം കൈവരിച്ചതായാണ് റിസൾട്ട് കാണിക്കുന്നത്. എ ലെവൽ ഫലങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്തുടനീളം മികച്ച വിജയമാണ് മലയാളി വിദ്യാർഥികൾ കൈവരിച്ചിരിക്കുന്നത്.
എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി ആൻ മരിയ രാജു യുകെ മലയാളികൾക്ക് അഭിമാനമായി. ജി സി എസ് ഇ യിലും ആൻ മരിയയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്ലസ് നേടിയിരുന്നു. എംസിഡി ലിമിറ്റഡിലെ കസ്റ്റമര്‍ കെയര്‍ ലീഡറായ രാജു ഉതുപ്പന്റെയും മാഞ്ചസ്റ്റര്‍ റോയല്‍ ഐ ഹോസ്പിറ്റലിലെ ഡെപ്യൂട്ടി മാനേജരായ ലിൻസി ഉതുപ്പന്റെയും ഏക മകളായ ആൻ മരിയ രാജു മാഞ്ചസ്റ്ററിലെ സിക്‌സ്ത് ഫോം ആള്‍ട്ടറിംഗ്ഹാം ഗ്രാമര്‍ സ്‌കൂളില്‍ ആണ് ആൻ മരിയ പഠിച്ചത്. 21 വർഷം മുമ്പ് യുകെയിലെത്തിയ ആൻ മരിയയുടെ മാതാപിതാക്കളുടെ കേരളത്തിൽ ഏറ്റുമാനൂർ സ്വദേശികൾ ആണ് .
ആഗ്രഹം പോലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ആൻ മരിയ. നിയമ ബിരുദം നേടി മെഡിക്കൽ നെഗ്ലിജൻസ് മേഖലയിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആൻ മരിയ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കൂടുതൽ മലയാളി വിജയ കഥകൾ വാർത്തയായി കൊണ്ടിരിക്കുകയാണ്. ലൂട്ടനിലെ ഇരട്ട സഹോദരിമാരായ സെറീനയ്ക്കും സാന്ദ്രയ്ക്കും മൂന്നു വിഷയങ്ങളിൽ എ സ്റ്റാർ ലഭിച്ചു. ലൂട്ടന്‍ കാര്‍ഡിനാള്‍ വൈസ് മെന്‍ കാത്തോലിക് സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. കുമരകം സ്വദേശികളായ നോബിയുടെ ജെന്നികയുടെയും മക്കളായ ഇരുവരും ബാത്ത് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
ഓക്സ്ഫോർഡ് ഷെയറിലെ ആൽഫ്രഡ് മൂന്നു വിഷയങ്ങളിൽ എ സ്റ്റാറും ഒരു വിഷയത്തിൽ എ യും ആണ് ലഭിച്ചത്. ജിസിഎസ്ഇ യിലും മികച്ച വിജയം നേടിയ ആൽഫ്രഡ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ ബയോ കെമിസ്ട്രി പഠനം നടത്താനാണ് ലക്ഷ്യമിടുന്നത്. ബാന്‍ബറി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആന്റണി വര്‍ഗീസിന്റെയും നേഴ്സിങ് ഹോം മാനേജരും നോർത്താംപ്ടൺ ഷെയര്‍ സോഷ്യല്‍ കെയര്‍ നേഴ്സിങ് അഡൈ്വസറി കൗണ്‍സില്‍ അംഗവും രജിസ്റ്റേര്‍ഡ് മാനേജര്‍ നെറ്റ്വര്‍ക് ഗ്രൂപ്പ് ചെയര്‍ കൂടിയായ ജയന്തി ആന്റണിയുടെയും മകനാണ് ആല്‍ഫ്രഡ്.
നോർത്താംപ്ടണിൽ നിന്നുള്ള കിരൺ മനോജിന് രണ്ട് വിഷയങ്ങളിൽ എ സ്റ്റാറും രണ്ടു വിഷയങ്ങളിൽ എ യും ആണ് ലഭിച്ചത്. വൈക്കം സ്വദേശി മനോജിന്റെയും നോർത്താംപ്ടൺ ഹോസ്പിറ്റലിലെ നേഴ്സായ ദീപയുടെയും മകനായ കിരൺ ബാത്ത് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ തയ്യാറെടുക്കുകയാണ്.
എ ലെവൽ പരീക്ഷകളിൽ മികച്ച വിജയം നേടിയ എല്ലാ മലയാളി വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിനികൾക്കും മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. മികച്ച വിജയം നേടുന്ന വിദ്യാർത്ഥി വിദ്യാർഥിനികളുടെ വിവരങ്ങൾ [email protected] എന്ന വിലാസത്തിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Leave a Reply