ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിൻഡനിലെ ആദ്യകാല മലയാളിയും വിൽഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ അഗസ്റ്റിൻ ജോസഫ് (പാപ്പച്ചായൻ) ന്റെ മാതാവ് ത്യശ്ശൂർ, ഇഞ്ചക്കുണ്ട് തുരുത്തിക്കര വീട്ടിൽ അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. ഇഞ്ചക്കുണ്ട് ലൂർദ് മാതാ പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.
പരേതയുടെ വേർപാടിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്ററ്യൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ സുനിൽ ജോർജ്, ജോബി തോമസ് എന്നിവരും വിൽഷെയർ മലയാളീ അസോസിയേഷൻ ഭാരവാഹികളായ ജിജി സജി, ഷിബിൻ വർഗീസ്, കൃതേഷ് കൃഷ്ണൻ, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ് ഭാരവാഹികളായ സോണി കാച്ചപ്പിള്ളി, ജോർജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു എന്നിവർ അനുശോചനം രേഖപ്പെടുത്തി.
അഗസ്റ്റിൻ ജോസഫിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply