ഐഎഫ്എഫ്‌കെ വേദിയില്‍ കസബ സിനിമയെ മുന്‍നിര്‍ത്തി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തെ വിമർശിച്ച നടി പാര്‍വതിക്കെതിരെ നിരവധിപ്പേരാണ്  വിമർശനവുമായി രംഗത്തെത്തിയത്. പാര്‍വതിയും പൃഥ്വിരാജും ഒരുമിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന ഗാനത്തിന് ഡിസ് ലൈക്ക് ആക്രമണമായിരുന്നു. ഇപ്പോള്‍ ആ ഗാനത്തിലെ ഒരു രംഗത്തെ ചൂണ്ടികാട്ടി പാര്‍വതിയെ വിമര്‍ശിച്ചിരിക്കുകയാണ് യുവനടി. എങ്കിലും ചിലര്‍ യുവനടിയുടെ വാക്കുകള്‍ ഏറ്റെടുത്തെങ്കിലും മറ്റുചിലര്‍ വിമര്‍ശിച്ചു. പണ്ട് കരഞ്ഞുകൊണ്ട് ഈ നടി ഫേസ്ബുക്കില്‍ വന്നതാണെന്നും സദാചാരം നീ പഠിപ്പിക്കേണ്ടെന്നും ചിലര്‍ പറഞ്ഞു. യുവനടിയുടെ സെക്‌സി ചിത്രങ്ങളും ചിലര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

‘സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി പാര്‍വതി കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതൊക്കെ നല്ലതാണ്. സിനിമയില്‍ അവരെ മോശമായി ചിത്രീകരിക്കുന്നതിനും താങ്കള്‍ എതിരാണ്. എന്നാല്‍ എനിക്ക് ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ…മൈ സ്റ്റോറിയിലെ പാട്ടില്‍ പാര്‍വതി ധരിച്ചിരിക്കുന്നത് ഒരു മിഡിയാണ്. ആ മിഡി ഇട്ട് കളിക്കുമ്പോള്‍ അകത്ത് ഒരു ഷോര്‍ട്ട്‌സ് എങ്കിലും ഇടണ്ടേ?. സ്ത്രീത്വത്തിന് വേണ്ടി സംസാരിക്കുന്ന മാഡം അത് മറന്ന് പോയതാണോ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു സിനിമ കാണുമ്പോള്‍ ആളുകള്‍ അത് കണ്ട് പഠിക്കുന്നുണ്ടെന്ന് മാഡമാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ മിഡിയുടെ അടിയില്‍ ഒന്നും ഇടാതെ നടക്കണമെന്നാണോ ഇതുകൊണ്ട് മാഡം ഉദ്ദേശിക്കുന്നത്. ഇനിയെങ്കിലും ഇത്തരം ചെറിയ മിഡി ഇടുമ്പോള്‍ അടിവസ്ത്രം കാണാത്ത രീതിയില്‍ അകത്ത് എന്തെങ്കിലും ധരിക്കണം. ഞാന്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഷോര്‍ട്ട്‌സ് ഇടാറുണ്ട്. ഇത്രയും സദാചാരത്തെക്കുറിച്ച് സംസാരിക്കുന്ന പാര്‍വതി ഇത് മറന്നുപോയത് വളരെ നാണക്കേടാണ്.’ നടി പറഞ്ഞു.

എന്തായാലും പാർവതിയെ നല്ലനടപ്പ് ഉപദേശിച്ച് മീഡിയ പബ്ലിസിറ്റി നേടാൻ ചിലർ ശ്രമിക്കുന്നു എന്നുള്ള ആരോപണം ശരി വയ്ക്കുന്നതാണ് ഈ വിമർശനമെന്നാണ് പലരുടെയും കമെന്റുകൾ വെളിപ്പെടുത്തുന്നത്.

[ot-video][/ot-video]