മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് കലാഭവന്‍ മണി. കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് നാലു വര്‍ഷം പിന്നിട്ടിരിക്കയാണ്. മലയാളികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ മരണം. പക്ഷേ ഇന്നും മലയാളി മനസില്‍ അദ്ദേഹം ജീവിക്കുന്നുണ്ട്. ഇപ്പോഴും കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളാണ് കുടുംബാംഗങ്ങള്‍ക്കുള്ളത്.

തീരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ടാണ് മണി ഉയര്‍ന്നുവന്നത്. കോമടി താരമായി നായകനും വില്ലനും സഹനടനുമൊക്കെയായി തിളങ്ങിയ അദ്ദേഹത്തോട് മലയാളികള്‍ക്ക് ഏറെ സ്‌നേഹമാണ് ഉള്ളത്. മണിച്ചേട്ടന്റെ തണലില്‍ ബിരുദത്തിലും ബിരുദാനന്ദ ബിരുദത്തിലുമൊക്കെ ഒന്നാം റാങ്കോടെ പാസായ മണിയുടെ അനുജന്‍ ആര്‍ എല്‍വി രാമകൃഷ്ന്‍ ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കയാണ്.

തന്റെ ഈ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഏട്ടന്റെ ആത്മാവായിരിക്കുമെന്ന് രാമകൃഷ്ണനും ഉറപ്പുണ്ട്. മണിയുടെ മറ്റൊരു ആഗ്രഹമായിരുന്നു ഗ്രാമീണ ലൈബ്രറിയും യാഥാര്ഥ്യമായികഴിഞ്ഞു. മണി മരിച്ച് മൂന്ന് വര്‍ഷമായപ്പോള്‍ കലാഭവന്‍മണി സ്മാരക ലൈബ്രറി എന്നൊരു സ്ഥാപനം ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായി തുറന്നുകൊടുത്തുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹം രാമകൃഷ്ണന്‍ സാധിച്ചത്. കാലടി സര്‍വ്വകലാശാലയില്‍ ജോലി നോക്കുകയാണ് രാമകൃഷ്ണന്‍ ഇപ്പോള്‍.

മണിയുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ മണിയുടെ സര്‍വ്വസമ്പാദ്യവും നിമ്മിയും മകളുമാണ് കൈര്യം ചെയ്യുന്നതെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. മണി മരിച്ചതോടെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുകള്‍ എന്ന് പറഞ്ഞവരില്‍ പലരും ഇപ്പോള്‍ വിളിക്കാറുപോലുമില്ലെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അച്ഛനില്ലാത്ത നാലുവര്‍ഷങ്ങള്‍ ചാലക്കുടി വിട്ട് ഭാര്യയും മകളും ഇപ്പോള്‍ എവിടെയാണ് എന്നറിയുമോ; നല്ലോര്‍മകളില്‍ തേങ്ങി അനുജനുംഅച്ഛന്റെ സ്‌നേഹമാണ് ശ്രീലക്ഷ്മി ഇന്നും മിസ് ചെയ്യുന്നത്. എവിടെ പോയാലും കൈനിറയെ സമ്മാനങ്ങളുമായിട്ടാണ് മണി തിരികേ മകള്‍ക്കരികിലേക്ക് എത്തുന്നത്. ഏറ്റവും കൂടുതല്‍ അച്ഛന്‍ സമ്മാനിച്ചത് വാച്ചുകളായിരുന്നു. അച്ഛനൊപ്പമുള്ള യാത്രകളും പാട്ടും പാചകവുമെല്ലാം ഇന്നും ശ്രീലക്ഷ്മിക്ക് കണ്ണീരോര്‍മ്മകളാണ്. ശ്രീലക്ഷ്മിയുടെ ഒരു പിറന്നാളില്‍ ജാഗ്വാര്‍ കാറാണ് അദ്ദേഹം വീട്ടിലേക്ക് എത്തിച്ചത്. അച്ഛനാണെങ്കിലും ശ്രീലക്ഷ്മിയെ നുള്ളി നോവിക്കാറുപോലുമില്ലായിരുന്നു മണി. മണി മരിച്ച വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ ശവകുടീരവും പാടിയുമെല്ലാം കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്. വീട്ടുകാര്‍ക്കും മണിയുടെ മരണം ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല.

ഏക മകള്‍ ശ്രീലക്ഷ്മിയെ ഡോക്ടറാക്കണമെന്നായിരുന്നു മണിയുടെ ആഗ്രഹം. ചാലക്കുടിയിലെ പാവങ്ങളെ സംരക്ഷിക്കാനൊരു ഡോക്ടര്‍ എന്നാണ് മണി മകളോട് പറഞ്ഞിരുന്നത്.പഠിക്കാന്‍ മിടുക്കിയാണ് ശ്രീലക്ഷ്മി എസ്. എസ് എല്‍. സിയിലും പ്ലസ്ടുവിലും വളരെ ഉയര്‍ന്ന മാര്‍ക്കോടുകൂടിയാണ് പാസായത്. ശ്രീലക്ഷ്മിയും അച്ഛന്റെ ആഗ്രഹം സഫലമാക്കാനായി പാലായില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിലാണ്. മകളെ ഒറ്റയ്ക്ക് ഹോസ്റ്റലില്‍ ആക്കാതെ മണിയുടെ ഭാര്യ നിമ്മിയും വീടെടുത്ത് പാലായില്‍ മകള്‍ക്കൊപ്പം താമസിക്കുകയാണ്.