രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് പാക്കിസ്ഥാനിലെ തീവ്രവാദ സംഘങ്ങള്‍. 1999 ഡിസംബറില്‍ ഇന്ത്യന്‍ വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വിമാനം റാഞ്ചിക്കൊണ്ടു പോയവരില്‍ തലവനായ, സഫറുള്ള ജമാലിയെ കറാച്ചിയില്‍ വെച്ച് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ സംഭവം.

ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണ് വിമാന റാഞ്ചല്‍ സംഘത്തിലുണ്ടായിരുന്ന രണ്ടാമന്‍ കൊല്ലപ്പെടുന്നത്. മിസ്ട്രി സഹൂര്‍ ഇബ്രാഹിമാണ് ഇത്തവണ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. റാഞ്ചിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപന്‍ കട്യാലിനെ ഭാര്യയുടെ കണ്‍മുന്നില്‍ വച്ച് കുത്തിക്കൊന്നത് ഇയാളായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാഹിദ് അഖുണ്ഡ് എന്ന പേരില്‍ കറാച്ചിയിലെ അക്തര്‍ കോളനിയില്‍ ഫര്‍ണിച്ചര്‍ കട നടത്തിയിരുന്ന ഇബ്രാഹിമിനെ മോട്ടര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഫര്‍ണിച്ചര്‍ ഗോഡൗണിനുള്ളിലാണ് വെടിവച്ചു കൊന്നത്. ആസൂത്രിതമായ ആക്രമണം ആയിരുന്നെന്നാണ് പോലീസ് ഭാഷ്യം. അക്രമികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.

1999 ലെ ക്രിസ്മസ് തലേന്ന് നേപ്പാളില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ യാത്രയാണ് കറുത്ത അദ്ധ്യായമായി ചരിത്രത്തില്‍ ഇടം പിടിച്ചത്. കാഠ്മണ്ഡു നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം ലക്ഷ്യമാക്കി പറന്ന ഐസി 814 എയര്‍ബസ് ഇസ്ലാമിക തീവ്രവാദികള്‍ റാഞ്ചുകയായിരുന്നു.