ഇറാനിൽ കൊറോണ വൈറസ് (കോവിഡ്-19) ഭീതിജനകമായി പടരുന്നു. ഇതുവരെ രാജ്യത്ത് 26 പേർ വൈറസ് ബാധമൂലം മരിച്ചു. ചൈനയ്ക്കു പുറത്ത് കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറാനിലാണ്. ഇതുവരെ 245 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഒറ്റ ദിവസം 106 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഈ മാസം 19 ന് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ വൈസ് പ്രസിഡന്റ് മസൗബേ എബ്റ്റേക്കറിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാൽ രോഗം ഗുരുതരമല്ലെന്നും വൈസ് പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണു റിപ്പോർട്ടുകൾ. നേരത്തെ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഇരാജ് ഹരിച്ചിക്ക് കൊറോണരോഗം സ്ഥിരീകരിച്ചിരുന്നു. മന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു രാഷ്ട്രീയ നേതാവായ മഹമൂദ് സദേഗിയും തനിക്ക് കൊറോണ ബാധിച്ചെന്നു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
Leave a Reply