ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും മലയാളി സിനിമാ താരം അനുപമ പരമേശ്വരനും തമ്മിലുള്ള വിവാഹ വാര്‍ത്തകളാണ് അടുത്തിടെയായി ചര്‍ച്ചാ വിഷയം. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ സുനിത പരമേശ്വരന്‍. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സുനിത പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു സുനിതയുടെ പ്രതികരണം.

അനുമപമയും ബുമ്രയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. പിന്നാലെയാണ് വിവാഹവാര്‍ത്തകളും കാട്ടുതീ കണക്കെ പടര്‍ന്ന് പിടിച്ചത്. വാര്‍ത്തകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സുനിത വ്യക്തത വരുത്തി രംഗത്തെത്തിയത്. സൗഹൃദം ഗോസിപ്പുകള്‍ക്ക് വഴിമാറിയപ്പോള്‍ സോഷ്യല്‍ മീഡിയാ ബന്ധം ഇരുവരും ഉപേക്ഷിച്ചു. നേരത്തെ ബുമ്ര നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി അനുപമയും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സുനിതയുടെ വിശദീകരണവും.

സുനിതയുടെ വാക്കുകള്‍ ഇങ്ങനെ;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘അനുപമയുടെ കല്യാണംതന്നെ സമൂഹമാധ്യമങ്ങളില്‍ പലതവണ കഴിഞ്ഞതല്ലേ അവളെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോള്‍ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേര്‍ത്തു മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്തെന്നാണു തോന്നുന്നത്.

ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിനു പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയാത്തത്. അനുപമ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോള്‍ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂ.