റോഡരിേലക്ക് കാറില്‍ നിന്നും മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ പരസ്യമായി കുറ്റപ്പെടുത്തുന്ന ബോളിവുഡ് നടി അനുഷ്ക ശർമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുംബൈയില്‍ യാത്രയ്ക്കിടെ അനുഷ്ക ശർമ നടത്തിയ വിമര്‍ശനം ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്‍ലിലാണ് ക്യാമറയിൽ പകർത്തി ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ വിഡിയോ ആരാധകരും ഏറ്റെടുത്തു. സംഭവത്തിൽ ഒട്ടേറെ പേർ അനുഷ്കയ്ക്കും കോഹ്‌ലിക്കും പിന്തുണയുമായെത്തുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ കാറിലുണ്ടായിരുന്ന യുവാവിന്റെ പ്രതികരണമാണ് ഇപ്പോഴത്തെ വാര്‍ത്ത. മുംബൈ സ്വദേശിയായ അർഹാൻ സിങ്ങാണ് അനുഷ്കയുടെയും കോഹ്‌ലിയുടെയും പെരുമാറ്റത്തെപ്പറ്റി സമൂഹമാധ്യമത്തിൽ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി കുറിപ്പിട്ടത്.

മാലിന്യം വലിച്ചെറിഞ്ഞ അർഹാന്റെ കാർ തടഞ്ഞ് ‘ഇതു ശരിയല്ല, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇങ്ങനെ വലിച്ചെറിയരുത്, പകരം ചവറ്റുകുട്ട ഉപയോഗിക്കണം’ എന്നാണ് അനുഷ്ക കാറിലിരുന്ന് ശാസിച്ചത്. ലക്ഷ്വറി കാറിൽ യാത്ര ചെയ്ത് മാലിന്യം വലിച്ചെറിയുന്ന ഇവരുടെ ചിന്താശേഷി ഇല്ലാതായോ എന്ന ചോദ്യത്തോടെയായിരുന്നു കോഹ്‍ലിയുടെ ട്വീറ്റ്. വിഡിയോയും അദ്ദേഹം ഷെയർ ചെയ്തു. ഇതിനു മറുപടിയായാണു അർഹാൻ രംഗത്തെത്തിയത്.

‘ഈ പോസ്റ്റിൽ നിന്നു യാതൊരു ‘മൈലേജും’ പ്രതീക്ഷിച്ചല്ല ഇക്കാര്യങ്ങൾ കുറിക്കുന്നത്. യാത്രയ്ക്കിടെ ശ്രദ്ധയില്ലായ്മ കൊണ്ട് ഒരു ചതുരശ്ര മില്ലി മീറ്ററിന്റെ പ്ലാസ്റ്റിക് മലിനീകരണത്തിനു ഞാൻ കാരണക്കാരനായി. എന്റെ സമീപത്തു കൂടി ഒരു കാർ പോകുന്നുണ്ടായിരുന്നു. പതിയെ അതിന്റെ വിൻഡോ താഴ്ന്നു, അവിടെ നിന്നതാ സുന്ദരിയായ അനുഷ്ക ശർമ. അവർ എനിക്കു നേരെ ഒച്ചയുയർത്തുകയും ആക്രോശിക്കുകയും ചെയ്യുന്നു. അതും ഭ്രാന്തു പിടിച്ചതു പോലെ. എന്റെ ശ്രദ്ധയില്ലായ്മയ്ക്ക് ഞാൻ മാപ്പു പറയാനൊരുക്കമായിരുന്നു. ഒരൽപം മാന്യതയും മര്യാദയും നിങ്ങളുടെ വാക്കുകളിലുണ്ടായിരുന്നെങ്കിൽ അനുഷ്കയുടെയും കോഹ്‌ലിയുടെയും സ്റ്റാർ വാല്യു കുറഞ്ഞു പോകുമായിരുന്നോ..! പലതരത്തിലുള്ള പെരുമാറ്റ മര്യാദകളും ശുചിത്വബോധവുമൊക്കെയുണ്ട്. വാക്കുകൾ ഉപയോഗിക്കുമ്പോഴുള്ള മര്യാദ അതിലൊന്നാണ്!

എന്റെ ലക്ഷ്വറി കാറിൽ നിന്ന് അബദ്ധവശാൽ താഴെ വീണ മാലിന്യത്തേക്കാൾ വലുതാണ് നിങ്ങളുടെ വായിൽ നിന്നു വന്ന വാക്കുകളും നിങ്ങളുടെ ലക്ഷ്വറി കാറിൽ നിന്നു കണ്ട കാഴ്ചയും പിന്നെ കണ്ടതെല്ലാം ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്ത വിരാട് കോഹ്‌ലിയുടെ വൃത്തികെട്ട മനസ്സും. അതെന്തു നേട്ടത്തിനു വേണ്ടി ചെയ്തതാണെങ്കിലും! ഇപ്പോഴാണ് സംഭവം യഥാർത്ഥത്തിൽ കുപ്പത്തൊട്ടിക്ക് സമാനമായതെന്നും അർഹാൻ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ അര്‍ഹാനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുകയാണ്. പരിസര മലിനീകരണം ഇല്ലാതാക്കണമെങ്കിൽ ആദ്യം ആഡംബര കാറിൽ നിന്നിറങ്ങി പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കൂ എന്നാണു ചിലർ കോഹ്‌ലിയോടും അനുഷ്കയോടും പറഞ്ഞത്. കാറിനകത്തെ എസി ഓഫാക്കി ഭൂമിയെ രക്ഷിക്കാനും ആഹ്വാനമുണ്ട്. വിഡിയോയിൽ യുവാവിന്റെ മുഖം കാണിച്ച് അപമാനിച്ചത് വിദേശ രാജ്യത്തായിരുന്നെങ്കിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ചിലര്‍ വാദിക്കുന്നു. താരങ്ങളും സാധാരണക്കാരനും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന രസകരമായ കാഴ്ച ആസ്വദിക്കുകയാണ് സോഷ്യല്‍ ലോകം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ