പ്രണവ് മോഹന്‍ലാലിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി അനുശ്രീ. ‘ആദി’ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് അനുശ്രീ പങ്കുവെച്ചത്.

“ലാല്‍ സാറിന്റെ മകന്‍ ഭയങ്കര സിംപിള്‍ ആണെന്ന് നേരത്തെ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഒപ്പം അഭിനയിച്ചപ്പോഴാണ് ഇത്രയും സിംപിള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയത്. അപ്പു ചേട്ടനെ ഇമോഷണല്‍ സീനില്‍ ഗ്ലിസറിടാന്‍ പഠിപ്പിച്ചത് ഞാനാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇനിയും എത്ര വലിയ നടനാകും, എങ്കിലും ആദ്യം ഗ്ലിസറിടാന്‍ പഠിപ്പിച്ചത് അനുശ്രീയാണ് എന്ന് എല്ലാവരോടും പറയണമെന്ന്. നടി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുള്ളി സിനിമയില്‍ ചെയ്ത ഫൈറ്റ് ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സിനിമ ഇറങ്ങി കഴിഞ്ഞാണ് അതൊക്കെ കാണുന്നത്. തിയേറ്ററില്‍ കണ്ടപ്പോഴാണ് വിസ്മയിച്ചു പോയത്. എന്നെക്കുറിച്ച് അപ്പു ചേട്ടന് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ സിനിമയില്‍ വന്നത് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു.

റിയാലിറ്റി ഷോയിലൂടെ വന്നതാണ്‌ എന്ന് പറഞ്ഞപ്പോള്‍ ‘എന്താണ് ഈ റിയാലിറ്റി ഷോ’ എന്നായി അടുത്ത ചോദ്യം. ശരിക്കും ഞാന്‍ ഞെട്ടി. റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് മോഹന്‍ലാല്‍. അങ്ങനെ അപ്പു ചേട്ടനുമായി അഭിനയിച്ചപ്പോഴുണ്ടായ കുറെയേറെ നല്ല മൂഹുര്‍ത്തങ്ങള്‍ ഓര്‍മ്മയിലുണ്ട്”. അനുശ്രീ പറയുന്നു.