തമിഴ് നടന്മാരായ വിജയ്യുടെയും സൂര്യയുടെയും ആരാധകര്‍ തമ്മിലുള്ള തമ്മിലടിയില്‍പ്പെട്ടത് ഇത്തവണ അനുശ്രീയാണ്. കഴിഞ്ഞ ദിവസം അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ആരാധകരുടെ തമ്മിലടിയിലേയ്ക്ക് നയിച്ചത്. സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരിസൈമണ്‍ എന്ന ചിത്രം വിജയ് ആരാധകരുടെ കഥയാണ്.
വിജയ്യുടെ വലിയ ഫ്ളക്സിനു മുന്നില്‍ നില്‍ക്കുന്ന സണ്ണി വെയ്ന്റെ ഒരു ഫോട്ടോയും സൂര്യയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുന്ന ഫോട്ടോയും നടി ഫേസ്ബുക്കില്‍പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു സിനിമയാണെങ്കില്‍ ഇതു റിയല്‍ ലൈഫ് ആണെന്നായിരുന്നു പോസ്റ്റ്.
ഇതിനു ശേഷമാണ് ചിത്രത്തിനു താഴെ വിജയ് ഫാന്‍സ് ട്രോളുമായി എത്തിയത്. നടനും കടുത്ത വിജയ് ആരാധകനുമായ ബിനീഷ് ബാസ്റ്റിനും നടിയുടെ പോസ്റ്റിനു താഴെ അഭിപ്രായവുമായി എത്തി. ട്രോള് കൂടിയതോടെ അവസാനും നടി തന്നെ പോസ്റ്റ് പിന്‍വലിക്കുകയുണ്ടായി. എന്നാല്‍ നടിക്കെതിരായ ട്രോളിന് അവസാനം ഉണ്ടായില്ല. സംഭവത്തില്‍ പ്രതികരണവുമായി നടിയ്ക്ക് വീണ്ടും ഫേസ്ബുക്കില്‍ എത്തേണ്ടിയും വന്നു.
ഞാന്‍ പോലും വിചാരിക്കാത്ത തരത്തിലാണ് മറ്റുള്ളവര്‍ ആ പോസ്റ്റിനെ കണ്ടത്. വിജയ് സാറിനെപ്പോലുള്ള ഒരു വലിയ നടനെ വില കുറച്ച് കാണാന്‍ ഞാന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന ഒരു ചിന്തയുണ്ടായിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. നിങ്ങള്‍ കരുതുന്നതു പോലെ ചിന്തിച്ചിട്ടു പോലുമില്ല. ആരെങ്കിലും അതില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക.വിജയ് സാറിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ചിട്ട് പോലുമില്ല. മനസ്സില്‍ സൂര്യ സാറിനോടുള്ള ആരാധനയാണുണ്ടായിരുന്നത്.
വിജയ് സാര്‍ മഹാനായ നടനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഒരിക്കലും ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്തിട്ടില്ല. ഒരു വ്യക്തിയെന്ന നിലയില്‍ സൂര്യ ഫാന്‍ ആണെന്നേയുള്ളൂ. ഒരാള്‍ അയച്ചു തന്ന ഒരു ഫോട്ടോ ഇട്ടെന്ന് മാത്രം.ഇതുവരെ ചേച്ചിയെ ഇഷ്ടമായിരുന്നു, ഇനി മുതല്‍ ഇഷ്ടപ്പെടില്ലയെന്നും പലരും പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ല.
എന്റെ സിനിമകള്‍ തിയേറ്ററില്‍ വരുമ്പോള്‍ നിങ്ങള്‍ കൂവിയാല്‍ പിന്നെ ഞാന്‍ അഭിനയിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ പിന്തുണ കൊണ്ടു മാത്രമാണ് മുന്നോട്ട് പോവുന്നത്. ഇനിയും അതു വേണം. ഈ സംഭവം കാരണം അതില്ലാതാകരുതെന്നും അനുശ്രീ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ