ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് തന്നെ കഴിവ് തെളിയിച്ച നടിയാണ് അനുശ്രീ. അഭിനയപ്രാധാന്യമുള്ള പല വേഷങ്ങളും ഇവര്‍ അനായാസമായി കൈകാര്യം ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനിലെ നായികാ കഥാപാത്രമായ മൈന ആയി ആദ്യം തീരുമാനിച്ചിരുന്നതും അനുശ്രീയെ ആയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ജെ ബി ജംഗ്ഷനിലാണ് നടി മനസ്സ് തുറന്നത്.

‘ഒരു സര്‍ജറി കഴിഞ്ഞിരുന്ന സമയം ആയതു കൊണ്ട് പുലിമുരുകന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഉയരത്തില്‍ നിന്നും എടുത്തു ചാടേണ്ട സീനൊക്കെ ഉണ്ടെന്നു പറഞ്ഞതു കൊണ്ട് ഒഴിവാക്കേണ്ടി വന്നു. പക്ഷെ പറഞ്ഞതിലുമധികം സമയമെടുത്തു പുലിമുരുകന്‍ ഷൂട്ട് ചെയ്യാന്‍. അപ്പോള്‍ സംവിധായകനോട് തന്നെ പറഞ്ഞു, ഇത്രയും സമയം എടുക്കുമായിരുന്നെങ്കില്‍ ഞാന്‍ തന്നെ ചെയ്യാമായിരുന്നു എന്ന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമ കണ്ടിറങ്ങിയിട്ടും മൈനയുടെ പല ഡയലോഗുകളും ഞാന്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞു. ഇതൊക്കെ ഞാന്‍ പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകുമെന്നു സ്വയം അഭിനയിച്ചു നോക്കി. ഞാന്‍ പറയേണ്ട ഡയലോഗുകള്‍ ആയിരുന്നല്ലോ എന്നോര്‍ത്ത്.-ജെ ബി ജംഗ്ഷനില്‍ അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ.

കമാലിനി മുഖര്‍ജിയാണ് പുലിമുരുകനില്‍ മൈനയെ അവതരിപ്പിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമായിരുന്നു അത്.