ഇന്ത്യൻ സിനമാ സംഗീത രംഗത്തെ അതുല്ല്യ പ്രതിഭ എ ആർ റഹ്മാൻ സംവിധായകനാവുന്നു. മുന്ന് പതിറ്റാണ് നീണ്ട ഇന്ത്യൻ സിനിമാ സംഗീത രംഗത്തെ മികച്ച പ്രവർത്തനത്തിന് ശേഷമാണ് ഇൻഡസ്ട്രിയിലെ അടുത്ത തലത്തിലേക്ക് കടക്കുകയാണെന്ന് എ ആർ റഹ്മാൻ വ്യക്മതമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. സംവിധായകൻ, എഴുത്തുകാരന്‍, നിര്‍മ്മാതാവ് എന്നീ നിലകളിൽ എ ആർ റഹ്മാൻ ഭാഗമാവുന്ന രണ്ട് പദ്ധതികൾ ഉടൻ വെള്ളിത്തിരയിലെത്തുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന.

എപ്പിസോഡിക് വെർച്വൽ റിയാലിറ്റി ചിത്രമായ ‘ലെ മസ്‌കി’ലൂടെ എ ആർ റഹ്മാൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതേ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും അദ്ദേഹമാണെന്നാണ് വിവരം. ‘തന്റെ കുടുംബത്തെ ഇല്ലാതാക്കിയ വ്യക്തികളെ ഗന്ധത്തിലൂടെ കണ്ടെത്തുന്ന ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലർ സ്വഭാവമുള്ളതാണ് ചിത്രമെന്നും സൂചകളുണ്ട്’. ചിത്രത്തിന് സംഗീതം ചെയ്യുന്നതും റഹ്മാന്‍ തന്നെയാണ്. “ ദൃശ്യ ഭംഗിക്ക് അപ്പുറത്ത് ശബ്ദം, ഗന്ധം, ചലനം എന്നിവ ഒന്നിച്ച് അനുഭവിക്കുന്ന തരത്തിലായിരിക്കും ‘ലെ മസ്ക്’ ഒരുങ്ങുന്നത്’. ചിത്രം കാഴ്ചക്കാർക്ക് പുതിയൊരു സിനിമാ അനുഭവം നൽകും’ റഹ്മാൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“ബോംബെ ഡ്രീംസ്, ലോർഡ് ഓഫ് ദി റിംഗ്സ് തുടങ്ങിയ സിനിമകളിൽ ഞാൻ പ്രവർത്തിച്ചിരുന്നു, ഈ സമയം ഒരു സംഗീത കഥാകാരൻ മാത്രമല്ലെന്ന് തിരിച്ചറിയുകയായിരുന്നു. എനിക്ക് ചുറ്റുമുള്ള ലോകവും വിവരണങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്, കഥകൾ എന്തുകൊണ്ടാണ് വ്യത്യസ്തമായി പറയാൻ കഴിയാത്തതെന്ന് ഈ ഘട്ടത്തിൽ ചിന്തിച്ചു. ആഗോളവൽക്കരണ കാലഘട്ടത്തിൽ നഷ്ടപ്പെട്ട വൈവിധ്യങ്ങൾ സൂക്ഷ്മതകൾ തിരികെ കൊണ്ടുവരികയാണ് താൻ ഉദ്ദേശിക്കുന്നത്, ” റഹ്മാന്‍ പറയുന്നു.

അതേസമമയം, ആൻഡ്രൂ ലോയ്ഡ് വെബറുമായുള്ള ബന്ധമാണ് തന്നെ ഈ രംഗത്തേക്ക് കടന്നുവരുന്നതിന് സ്വാധീനിച്ചതെന്നും ചോദ്യത്തിന് മറുപടിയായി റഹ്മാൻ പറയുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരും അന്തർ ദേശീയതലത്തിലുള്ളവരും തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതിൽ ഒരാളാണ് ആൻഡ്രൂ ലോയ്ഡ് വെബർ. ഭാവിൽ താൻ എന്ത് ചെയ്യുമെന്ന് തരത്തിൽ അദ്ദേഹം പ്രതീക്ഷകൾ പങ്കുവച്ചിരുന്നു. അദ്ദേത്തിന് പുറമെ ശേഖർ കപൂർ. മണിരത്നം, അശുതോഷ് ഗോവരിക്കർ, ഇംതിയാസ് അലി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും തനിക്ക് പ്രചോദമായിട്ടുണ്ട്. സംഗീത രംഗത്തെ വഴികാട്ടികളായ കെ വിശ്വനാഥിനെയും കെ ബാലചന്ദറിനെയും ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.