ഒരു പ്രമുഖ മാധ്യമം ആണ് കപ്പൽ ജോയിയുടെ മരണത്തെ പറ്റി അതിദൂരൂഹമായ ഈ റിപ്പോർട്ട് പുറത്തു വിട്ടത്. ആദ്യം തന്നെ കപ്പൽ ജോയിയുടെ മരണം ദുരൂഹം എന്നും മരണത്തിൽ സുഹൃത്തുക്കൾക്ക് സംശയം ഉണ്ടെന്നും വിവരങ്ങൾ നൽകിയതും ഈ ഓൺലൈൻ മാധ്യമം ആയിരുന്നു. തുടർന്നാണ് മുഖ്യധരമാധ്യമങ്ങളും പ്രശ്നം ഏറ്റെടുത്ത്.
കാര്യങ്ങൾ സത്യം എങ്കിൽ കപ്പൽ ജോയിയുടെ മരണം ആത്മഹത്യയും അതി ദുരൂഹതയിലേക്കു പോകുന്ന ഒരു സാംബ്രാജ്യത്തിന്റെ തകർച്ചയുടെ കാരണങ്ങളിലേക്കു ചൂഴ്ന്നു ഇറങ്ങുന്ന സംഭവവികാസങ്ങളും ആണ് ഇനി കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ദുബായിലെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നും ജോയി ചാടി ആത്മഹത്യ ചെയ്കയായിരുന്നു എന്നാണ് ഈ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കപ്പൽ ജോയിയുടെ മരണവും ഷെട്ടിയുമായുള്ള സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജോയിയുടെ സുഹൃത്തുക്കൾ പറയുന്ന ശബ്ദരേഖ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അറക്കൽ ജോയിയെ അറിയാത്ത മലയാളികൾ ചുരുക്കം. 44,000 അടിയിൽ ഉയർന്നു നിൽക്കുന്ന കേരത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ എന്ന നിലയിൽ എങ്കിലും അദ്ദേഹം മലയാളികളുടെ ഇടയിൽ പ്രശസ്തൻ ആണ്. അക്കൗണ്ടെന്റ് ആയി ഗൾഫിൽ എത്തി ലോകത്തിലെ ഏറ്റവും മികച്ച റിഫൈനറികളിൽ ഒന്നിന്റെ മുതലാളി എന്ന കോടിശ്വരൻ ആയിട്ടും അദ്ദേഹം സ്വന്തം നാടിനെയും നാട്ടുകാരെയും മറക്കാത്ത സ്‌നേഹനിധിയും കാരുണ്യവാനും ആയ ജോയിയെ നാട്ടുകാർക്കും മറക്കാനാവില്ല. അത് തന്നെ ആണ് അദ്ദേഹത്തെ നാട്ടുകാർക്കും പ്രിയങ്കരൻ ആക്കിയത്
Leave a Reply