ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസിനെതിരെ നടക്കുന്ന പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലാണ് ഇപ്പോൾ ലോകം മുഴുവൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. എന്നാൽ ജനിതക മാറ്റം വന്ന വൈറസ് ഉയർത്തുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കും എന്ന ഭയപ്പാടിലാണ് ബ്രിട്ടൺ. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ദക്ഷിണാഫ്രിക്കൻ വേരിയന്റിനെതിരെ ഓക്സ്ഫോർഡ് വാക്സിൻെറ ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തലാണ് ആശങ്ക ഉളവാക്കിയിരിക്കുന്നത്. ജനിതകമാറ്റം വന്ന ദക്ഷിണാഫ്രിക്കൻ വൈറസിനെതിരെ ഓക്സ്ഫോർഡ് വാക്സിൻ എത്രമാത്രം ഫലപ്രദമാണെന്ന് നടത്തിയ പഠനത്തിലാണ് ആഗോള വാക്സിനേഷൻ നടപടികളെ ഭയപ്പെടുത്തുന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് വേരിയന്റ് മൂലമുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഓക്സ്ഫോർഡ് വാക്സിൻെറ നിർമ്മാതാക്കൾക്ക് ആത്മവിശ്വാസമുണ്ടെന്ന് വാക്സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു. 2026 പേരിൽ നടത്തിയ ചെറിയ പഠനമായതിനാൽ വാക്‌സിൻെറ ഫലത്തെ കുറിച്ച് അറിയാൻ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ അപര്യാപ്തമാണെന്നതായിരുന്നു വാക്‌സിൻ നിർമാണത്തിൽ പങ്കാളികളായിരുന്ന അസ്ട്രസെനെക്കയുടെ പ്രതികരണം. ദക്ഷിണാഫ്രിക്കൻ വേരിയന്റിനെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത പുതിയ വാക്‌സിനായി ഗവേഷകർ പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ഓക്‌സ്‌ഫോർഡ് അസ്ട്രസെനെക വാക്‌സിൻ ആർക്കിടെക്റ്റ് പ്രൊഫ. സാറാ ഗിൽബർട്ട് പറഞ്ഞു.