കോപ്പ അമേരിക്കയിൽ ആദ്യ ജയം സ്വന്തമാക്കി അർജന്റീന. ഇന്ന് നടന്ന മത്സരത്തിൽ ഉറുഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അർജന്റീന ഈ വർഷത്തെ കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലയണൽ മെസ്സിയുടെ പാസിൽ നിന്ന് ഗുയ്‌ഡോ റോഡ്രിഗസ് ആണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ച് വരൻ ഉറുഗ്വ ശ്രമം നടത്തിയെങ്കിലും മികച്ച പ്രതിരോധം തീർത്ത് എഡിസൺ കവാനിയുടെയും ലൂയിസ് സുവാരസിന്റെയും ആക്രമണങ്ങളെ അർജന്റീന തടയുകയായിരുന്നു. കഴിഞ്ഞ ദിവസം ചിലിക്കെതിരായ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന 1-1ന് സമനിലയിൽ കുടുങ്ങിയിരുന്നു. അർജന്റീനയുടെ എതിരാളികൾ പരാഗ്വയാണ്. അതെ സമയം അടുത്ത മത്സരത്തിൽ ഉറുഗ്വ ചിലിയെ നേരിടും