ദേശീയ ഫുട്ബോൾ പരിശീലകൻ എഡ്ഗാർഡോ ബൗസയെ അർജന്റീന പുറത്താക്കി. തോൽവികൾ തുടർക്കഥയായതോടെയാണ് പരിശീലകനെ പുറത്താക്കിയത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷൻ വാർത്ത സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ബൗസയെ പുറത്താക്കിയത്.
കഴിഞ്ഞ വർഷം കോപ്പ അമേരിക്ക ടൂർണമെന്റിനുശേഷമാണ് ബൗസ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കീഴിൽ എട്ട് മത്സരങ്ങൾ കളിച്ച ടീമിനു മൂന്ന് മത്സരങ്ങൾ മാത്രമാണ് വിജയിക്കുവാൻ സാധിച്ചത്. ഇതോടെയാണ് ബൗസയുടെ പരിശീലക സ്ഥാനം തെറിച്ചത്.
ലാറ്റിൻ അമേരിക്കയിൽനിന്നുള്ള അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത നേടുവാനായി നാലു മത്സരങ്ങൾ മാത്രമണ് ആവശേഷിക്കുന്നത്. ആദ്യ നാല് ടീമുകൾക്കാണ് ലോകകപ്പിനു യോഗ്യത ലഭിക്കുന്നത്. നിലവിൽ അഞ്ചാം സ്ഥാനത്താണ് അർജന്റീന. ഇതാണ് പരിശീലകനെതിരായ നടപടിക്ക് അസോസിയേഷനെ പ്രേരിപ്പിച്ചത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!