ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ ആളാണ് അരിസ്റ്റോ സുരേഷ്. ഇത്ര പ്രായമായിട്ടും അരിസ്റ്റോ സുരേഷ് വിവാഹം കഴിക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. സുരേഷിനെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കണമെന്നാഗ്രഹം മോഹന്‍ലാലിനടക്കം ഉണ്ടായിരുന്നു.

ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് സുരേഷ് വെളിപ്പെടുത്തുന്നു. നടന്‍ അരിസ്റ്റോ സുരേഷിന്റെ തകര്‍ന്ന പ്രണയത്തെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവില്‍ തന്റെ ഭാവി വധുവിനെ സുരേഷ് തന്നെ കണ്ടെത്തിയിരിക്കുകയാണ്. താന്‍ പ്രണയത്തിലാണ്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ കഴിഞ്ഞാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 36 കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് വധു. പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ല.

യുവതിയെ ആദ്യമായി കണ്ടുമുട്ടുന്നത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ്. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയാണ്. ആദ്യ സിനിമയുടെ സെറ്റില്‍ നിന്നും തുടങ്ങി സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.