മലയാളിയെ നാണംകെട്ടവരെന്ന് വിളിച്ച അർണബ് ഗോസ്വാമി.. നിങ്ങൾ എന്തേ ദേവീന്ദർ സിംഗിനെ പാക്കിസ്ഥാനിയെന്ന് അലറി വിളിക്കാത്തത് ? നിങ്ങളുടെ രാജ്യസ്നേഹം ഇപ്പോൾ എവിടെ പോയി ? നിങ്ങളല്ലേ യഥാർത്ഥ രാജ്യദ്രോഹി ? Nation wants to know Mr. Goswami

മലയാളിയെ നാണംകെട്ടവരെന്ന് വിളിച്ച അർണബ് ഗോസ്വാമി.. നിങ്ങൾ എന്തേ ദേവീന്ദർ സിംഗിനെ പാക്കിസ്ഥാനിയെന്ന് അലറി വിളിക്കാത്തത് ? നിങ്ങളുടെ രാജ്യസ്നേഹം ഇപ്പോൾ എവിടെ പോയി ?  നിങ്ങളല്ലേ യഥാർത്ഥ രാജ്യദ്രോഹി ? Nation wants to know Mr. Goswami
January 16 16:59 2020 Print This Article

സ്വന്തം ലേഖകൻ 

ഡൽഹി :  മലയാളികളെ നാണംകെട്ടവരെന്ന് വിളിച്ച , കനയ്യ കുമാറിനെ  പാക്കിസ്ഥാനിയെന്ന് വിളിച്ച , അരവിന്ദ് കെജ്രിവാളിനെ നക്സലേറ്റെന്ന് വിളിച്ച , രാഹുൽ ഗാന്ധിയെ ഇറ്റലിക്കാരനെന്ന് വിളിച്ച , ഷാ ഫൈസലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച കടുത്ത ദേശസ്‌നേഹിയും റിപ്പബ്ലിക്ക് ടിവിയുടെ  അവതാരകനും , ഇന്ത്യൻ  രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരനുമായ അർണബ് ഗോസ്വാമി..  എന്തേ നിങ്ങൾക്ക് മിണ്ടാട്ടം മുട്ടിയോ ? കുറെ ദിവസങ്ങളായി നിങ്ങൾ എന്തേ ഉറങ്ങുകയാണോ ? നിങ്ങൾ എന്തേ ദേവീന്ദര്‍ സിംഗിനെ പാക്കിസ്ഥാനിയെന്ന് അലറി വിളിക്കാത്തത് ? നിങ്ങളുടെ രാജ്യസ്നേഹം ഇപ്പോൾ എവിടെ പോയി ? Nation wants to know Mr. Goswami . ഇന്ന് ഇന്ത്യൻ മാധ്യമ വേദിയിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മേൽപ്പറഞ്ഞ ചോദ്യങ്ങൾ .

ധീരതക്കുള്ള ദേശീയ മെഡല്‍ നേടിയ ശ്രീനഗര്‍ വിമാനത്താവളം ഡി വൈ എസ് പി ദേവീന്ദര്‍ സിംഗ് എന്ന രാജ്യദ്രോഹി കാശ്മീരിൽ  തീവ്രവാദികള്‍ക്കൊപ്പം പിടിയിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും രാജ്യസ്നേഹത്തിന്റെ സ്വയം പ്രഖ്യാപിത കുത്തകാവകാശികളായ നോർത്ത് ഇന്ത്യൻ മാധ്യമങ്ങളൊന്നും അറിഞ്ഞ മട്ടു കാണിക്കുന്നില്ല. ദേവീന്ദര്‍ സിംഗ് ഒരു സാധാരണ പോലീസുകാരനല്ല ഒരു പോലീസ് സൂപ്രണ്ടാണ് . ഇത്രയും വലിയ പദവി വഹിക്കുന്ന ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും , കാശ്മീരിലെ നിസ്സാര സംഭവങ്ങൾ വരെ അന്തിചർച്ചകളാക്കി സംഘപരിവാർ അജണ്ടകൾക്ക് കൂട്ട് നിൽക്കുന്ന അർണബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ മാധ്യമത്തിനും മിണ്ടാട്ടമില്ല.

എന്തുകൊണ്ടാണ് ഇവർ ഈ വിഷയത്തെപ്പറ്റി ചർച്ച നടത്താത്തത് ? കാരണം ഇവർ ഈ വിഷയത്തിൽ ചർച്ച തുടങ്ങിയാൽ അത് പല സംഘപരിവാർ നേതാക്കളുടെയും പേരിനൊപ്പം ചെന്ന് അവസാനിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ?. ഇത്രയും വലിയ രാജ്യദ്രാഹത്തിനെതിരെ മിണ്ടാതിരിക്കുന്നതല്ലേ മാധ്യമ ഭീകരത ?. ഇന്ത്യൻ മാധ്യമങ്ങൾ സംഘപരിവാറിന് വിറ്റഴിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ അർണബ് ഗോസ്വാമിയെപ്പോലുള്ള കപടമുഖധാരികളായ മാധ്യമപ്രവർത്തകരുടെ ഈ മൗനം?. തങ്ങൾ നടത്തുന്ന മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നവരെ പാക്കിസ്ഥാനികളെന്നും , രാജദ്രോഹികളെന്നും ചിത്രീകരിക്കുന്ന ഇവരല്ലേ യാഥാർത്ഥത്തിൽ രാജ്യദ്രോഹികൾ ?

പാർലമെന്റ് ആക്രമണം നടന്നപ്പോൾ കേന്ദ്രം ഭരിച്ചിരുന്നത് ബി ജെ പി .  പാർലമെന്റ് ആക്രമണ കേസിലെ ഒരു പ്രതിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കി കൊടുക്കാൻ ആവശ്യപ്പെട്ടത് അന്ന് ഡി വൈ എസ് പിയായിരുന്ന ഇതേ ദേവീന്ദറാണെന്ന് തൂക്കിലേറ്റപ്പെട്ട പ്രതി അഫ്സൽ ഗുരുവിന്റെ കത്തിലുണ്ടായിരുന്നു. കാർഗിൽ ശവപ്പെട്ടി കുംഭകോണത്തിൽ വാജ്പേയി സർക്കാർ ആടിയുലഞ്ഞപ്പോഴാണ് പാർലമെന്റ് ആക്രമണം നടന്നതെന്ന് ഓർക്കണം.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിലാണ് പുൽവാമ ഭീകരാക്രമണം ഉണ്ടായത് . ഇന്ത്യ മഹാരാജ്യത്തെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച നാൽപ്പത് ഇന്ത്യൻ പട്ടാളക്കാർ പുൽവാമയിൽ ചാവേറിന്റെ ബോംബ് ആക്രമത്തിൽ പൊട്ടിത്തെറിക്കുമ്പോൾ വിശിഷ്ട സേവനത്തിന് രാഷ്ട്രപതി മെഡൽ നൽകി ആദരിച്ച ഇതേ ദേവീന്ദര്‍ സിംഗായിരുന്നു അവിടുത്തെ പോലീസ് സൂപ്രണ്ട് . പുൽവാമയിലെ നീണ്ട സൈനിക കോൺവോയിലെ സുരക്ഷാ അകമ്പടിലെ വീഴ്ച , തുടർന്ന് നടന്ന ബലാക്കോട്ടെ സർജിക്കൽ സ്ട്രൈക്ക് നാടകം മുതലായവ  ബി ജെ പി യുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനായി ഈ മാധ്യമങ്ങൾ നല്ലവണ്ണം ഉപയോഗിച്ചതും ഓർക്കണം .

ഇപ്പോൾ പൗരത്വ വിവേചന നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രകടനങ്ങൾ നടക്കുമ്പോഴാണ് ഈ രാജ്യദ്രോഹിയെ തീവ്രവാദികൾക്കൊപ്പം ആയുധങ്ങളുമായി പിടിക്കപ്പെട്ടത് എന്നു കൂടി കൂട്ടി വായിക്കണം. നാവെടുത്താൽ നാൽപത് വട്ടം രാജ്യസ്നേഹം വിളമ്പുന്ന ഗോസ്വാമിയും കൂട്ടരും ഇയാളുടെ കാര്യത്തിൽ മിണ്ടാവൃതത്തിലാണെന്ന് തിരിച്ചറിയുക . ദേവിന്ദര്‍ സിംഗിന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട തീവ്രവാദികൾ റിപ്പബ്ലിക്ക് ദിനത്തിൽ ബോംബ് പൊട്ടിച്ച് കുറെ പാവങ്ങളെ ഇല്ലാതാക്കിയാൽ മാത്രമേ പാക്കിസ്ഥാനി എന്ന് അലറി വിളിച്ചുകൊണ്ട് ഈ  ഗോസ്വാമിമാർ  പുറത്ത് വരികയുള്ളു .

അധികാരം നിലനിർത്താൻ മോദിയും, അമിദ് ഷായും , ഭീകരവാദി ദേവിന്ദര്‍ സിംഗും കൂടി പദ്ധതിയിട്ട് പുല്‍വാമയിൽ ജവാന്‍മാരെ കൊലക്ക് കൊടുത്തു; പുല്‍വാമ ആക്രമണം ആസൂത്രിതം; ഗുജ്റാത്ത് മുന്‍ മുഖ്യന്‍ പറഞ്ഞത് ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ്…

സംഘപരിവാറിന് ആവശ്യം വരുമ്പോഴെല്ലാം ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ദേവിന്ദര്‍ സിംഗിന്റെ അറസ്റ്റും , അതിനെതിരെ നിശബ്ദത പാലിക്കുന്ന സംഘപരിവാര്‍ നിയന്ത്രിത മാധ്യമങ്ങളുടെ മാധ്യമ തീവ്രവാദവും . ഇതിനര്‍ത്ഥം ഭീകരര്‍ ഇന്ത്യയില്‍ തന്നെയാണ് അല്ലാതെ പാക്കിസ്ഥാനിലല്ല.

ഓര്‍ക്കുക …

വോട്ടിംഗ് മെഷീന്‍ തട്ടിപ്പിലൂടെ ഇലക്ഷന്‍ കമ്മീഷനും ഇന്ത്യന്‍ ജനാധിപത്യവും മാത്രമല്ല , തെറ്റായ കോടതി വിധികളിലൂടെ ജഡ്ജിമാരും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും മാത്രമല്ല ഇവരുടെ ഒക്കെ തെറ്റുകള്‍ സമൂഹത്തിലെത്തിക്കേണ്ട ഗോസ്വാമിമാരും സംഘപരിവാര്‍ തീവ്രവാദത്തിന്റെ സൂത്രധാരന്‍മാരെണെന്ന് ഇനിയെങ്കിലും ഇന്ത്യൻ ജനത തിരിച്ചറിയുക.

Also read… കള്ള സത്യവാങ്മൂലം സമർപ്പിച്ച  മറുനാടൻ എഡിറ്റർ ഷാജൻ സക്റിയയ്‌ക്കെതിരെ യുകെയിൽ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുന്നു ; വ്യാജ വാർത്ത കേസിൽ കോടതി വിധിച്ച ലക്ഷങ്ങൾ നല്കാതിരിക്കാനാണ് കള്ളരേഖകൾ സമർപ്പിച്ചത് ; പണവും മാനവും പോയ ഷാജന് യുകെയിൽ ജയിൽവാസവും അനുഭവിക്കേണ്ടിവരുമോ ?

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles