വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുമ്പ പുതുവല്‍ പുരയിടത്തില്‍ ജോളി എന്നു വിളിക്കുന്ന എബ്രഹാം ജോണ്‍സണ്‍ (39) അറസ്റ്റിലായി. ഫെബ്രുവരി 19-ന് പുലര്‍ച്ചെ വീട്ടുമുറ്റത്തു പത്രം എടുക്കാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

ഒളിവില്‍പ്പോയ പ്രതിയെ കഴക്കൂട്ടം എസ്.എച്ച്.ഒ. ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള എബ്രഹാം ജോണ്‍സണ്‍ 2015-ലെ ഒരു ബലാത്സംഗക്കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്ത്രീകളെ ശല്യപ്പെടുത്തുന്ന ഇയാള്‍ക്കെതിരേ നാട്ടുകാര്‍ കൂട്ടപ്പരാതി തന്നിരുന്നുവെന്നും പോലീസ് അറിയിച്ചു.