ഇതിപ്പോ പശുവും ചത്തു മോരിലെ പുളിയും കെട്ടു എന്ന് പറഞ്ഞപോലെയായി ….
ഇനിയിപ്പോ ആര് ആരെ ശിക്ഷിച്ചാലെന്ത് ഇല്ലെങ്കിലെന്ത് ? പുള്ളിക്ക് പുള്ളിയുടെ അറ്റ കൈ തിരിച്ചു കിട്ടുമോ ? സ്നേഹനിധിയായ ഭാര്യയെ തിരിച്ചു കിട്ടുമോ ?

Forgiving does not mean forgetting….
ക്ഷമിക്കുക എന്നാൽ മറന്നുവെന്നല്ല അർത്ഥം . ഫോർഗിവ്‌ എന്നാൽ പഴയ വളിച്ചളിഞ്ഞ ചോറും പൊതിഞ്ഞു കെട്ടി ശിഷ്ടകാലം മുഴുവൻ താൻ പോകുന്ന വഴിയിലുള്ളവരെ കൂടി നാറ്റിച്ചു കടന്ന് പോകാൻ ശ്രമിക്കുന്നില്ല എന്ന് സാരം.

എന്നും പറഞ്ഞു നമ്മളെ ആക്രമിക്കാൻ വരുന്നവരെ പൂമാല കൊടുത്തു സ്വീകരിക്കണമെന്നല്ല. ആക്രമിക്കാൻ വരുമ്പോൾ , ആ സമയത്തു നമ്മൾ പ്രതികരിക്കണം. പ്രതിരോധം അത് മനുഷ്യന് മാത്രം കുത്തകയായ ഒന്നല്ല . ഒരു കണവകുഞ്ഞു പോലും അതിനാലാവും പോലെ മഷിയെറിഞ്ഞു പ്രതിരോധിക്കിന്നില്ലേ ? ഇതിനർത്ഥം നടന്നത് മറക്കണമെന്നല്ല .മറക്കില്ല , മറക്കരുത് …. അതൊരു ജീവിത കാല അറിവായി മനസ്സിൽ എന്നും കാണണം ….

മതത്തെ ഞാനത്ര പ്രൊമോട്ട് ചെയ്തു സംസാരിക്കുന്ന ആളല്ല . മതമെന്ന കലാരൂപം ഒരു പരുധി വരെ ഉള്ളിൽ മാത്രമായൊതുക്കി നടക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ . പക്ഷെ ചില കാര്യങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ പറ്റില്ല. ആയിരം കോടി മതങ്ങളിൽ ഒരുപിടി മതങ്ങൾ ക്ഷമിക്കാനും പൊറുക്കാനും പഠിപ്പിക്കുന്നുണ്ട് …. പല്ലിനു പകരം പല്ല് എന്ന മുദ്ര്യവാക്യം കൊണ്ട് നടക്കുന്നവരല്ല പ്രത്യേകിച്ചും സ്വർഗ്ഗം ലഭിക്കുമെന്നകഥ കേട്ട് വളർന്ന ക്രിസ്തുമത വിശ്വാസികൾ . ഞാനീ പറയുന്നത് ആകാശത്തിനുള്ളിലെ സ്വർണ്ണ കസേരയുള്ള സ്വർഗ്ഗത്തെകുറിച്ചല്ല . ക്ഷമിക്കുമ്പോൾ കിട്ടുന്ന ഒരു മനഃസമാധാനമുണ്ടല്ലോ അത് എത്ര ലോട്ടറി അടിച്ചാലും കിട്ടാത്ത ഒന്നാണ് …..ഇതൊന്നും ആരെയും സ്‌കൂളിലും കോളേജിലും എടുക്കാൻ മേലാത്ത ഫീസ് കെട്ടി പഠിപ്പിച്ചെടുക്കുന്ന ഗുണമല്ല …..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവിടെ ഒരു മതത്തെയും ഉയർത്തിയോ താഴ്ത്തിയോ പറഞ്ഞതല്ല . പക്ഷെ മതം നൽകിയ ഡിസിപ്ലിൻ അത് മറന്നു പോകരുത് …..

ജന്മം തന്ന അപ്പനെയും അമ്മയേയും പോലും കൊല്ലാൻ മടിയില്ലാത്ത ഇന്നത്തെ കാലത്ത് സാറിന്റെ നന്മ കാണാൻ ആരും അവശേഷിച്ചിട്ടില്ല……

കടന്ന് പോകും ഇങ്ങനെയും ചിന്തിക്കുന്ന ഒരു പിടി തലമുറകൂടി …..

ജോസ്‌ന സാബു സെബാസ്റ്റ്യൻ