ജോസ്‌ന സാബു സെബാസ്റ്റ്യൻ

വർഷങ്ങളായി ഒരുപാട് കുഞ്ഞുങ്ങൾക്ക് അന്നമൂട്ടിയ പഴയിടം നമ്പൂതിരിയെന്ന ഒരു പാവം ബ്രഹ്മണ മനുഷ്യനെ മാറ്റിനിർത്താൻ ശ്രമിച്ചവരോട് രണ്ടു വാക്ക് ….വിദ്യാഭ്യാസം നേടിയത് കൊണ്ട് വകതിരിവ് ഉണ്ടാകണമെന്നില്ല എന്നതിനൊരു ഉത്തമ ഉദാഹരണമാണ് ഈ അരുൺകുമാറിനേ പോലുള്ള ചില സാമൂഹിക ദ്രോഹികൾ . ഇന്നും എന്റെ സമുദായം എന്റെ ജാതി എന്ന് ഏക്കമിട്ട് ഉറപ്പിക്കുന്നവരെല്ലാം ഈ അരുൺകുമാറിൽ പെടും ….

ഒരുവനെ അവന്റെ തൊഴിലിന്റെയോ ജനനത്തിന്റെയോ പേരിൽ ഭിന്നിപ്പിക്കുന്ന ഇന്നത്തെ ജാതി വെറി പൂണ്ട മനുഷ്യരോടാണ്… നമ്മൾ ഇങ്ങനൊന്നും ആയിരുന്നില്ല കേട്ടോ . അതായത് പണ്ടുള്ള നമ്മുടെ ഇന്ത്യയിലെ ജാതി വ്യവസ്ഥ ഒരു വണ്ടിയുടെ നാലു ചക്രങ്ങൾ പോലെ പരസ്പരം തമ്മിൽ ബന്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു … ഒരു ചക്രത്ത്തിന്റെ അഭാവം മറ്റു മൂന്ന് ചക്രങ്ങളെയും നന്നായി ബാധിക്കുമെന്ന തിരിച്ചറിവുള്ള ഒരു ജനത .

അതെ അത്രയധികം അവർ തമ്മിൽ പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു . നമ്മളീ ഘോരഘോരം കൂവി നിലവിളിക്കുന്ന എന്റെ എന്റെ മതം എങ്ങനെ വന്നുവെന്ന് നോക്കാം….

അതായത് സമൂഹത്തിൽ വല്യ ഉത്തരവാദിത്വങ്ങളൊന്നും എടുക്കാൻ താല്പര്യമില്ലാതെ, തുച്ഛമായ വരുമാനത്തിനായി മാത്രം ജോലി ചെയ്തു ജീവിച്ചിരുന്ന ഒരു പറ്റം ജനതയെ അന്നവർ ശൂദ്രർ എന്ന് വിളിപ്പേരിട്ടു വിളിച്ചപ്പോൾ , തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിവുള്ള അല്ലെങ്കിൽ താല്പര്യമുള്ള ഒരു സമൂഹം വൈശ്യർ എന്നും എന്നറിയപ്പെട്ടു .

അതെ ഇന്നാണ് പണത്തിനു വേണ്ടി മാത്രം പലതരം ബിസിനസുകൾ നടത്തുന്നവർ നമുക്ക് ചുറ്റുമുള്ളത് , പക്ഷെ പണ്ടത്തെ കാലത്തു വ്യാപാരികൾ എന്നാൽ താൻ ജീവിക്കുന്ന സമൂഹത്തിനാവശ്യമായ ധാന്യങ്ങളുൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സ്വരുക്കൂട്ടി വെക്കുന്ന ആൾക്കാരായിരുന്നു . അവർ ചരക്കുകൾ സംഭരിക്കുകയും അതാവശ്യമുള്ളപ്പോൾ സമൂഹത്തിനു നൽകുകയും ചെയ്തു പോന്നിരുന്നു . അങ്ങനെ ഉത്തരവാദിത്വ ബോധമുള്ള ആ ചെറു സമൂഹത്തെ അല്ലെങ്കിൽ അങ്ങനത്തെ കഴിവുള്ള ആൾക്കാരെ വൈശ്യർ എന്ന് വിളിക്കപ്പെട്ടു …

അതുപോലെതന്നെ , തന്റെ ജീവൻ പണയം വെച്ചും , രക്തം ചിന്തിയും മറ്റു മനുഷ്യരെ എന്തിനേറെ തന്റെ രാജ്യത്തെ തന്നെ സംരക്ഷിക്കാൻ തക്ക മനധൈര്യം ഉള്ളവരെ ക്ഷത്രിയർ എന്നും വിളിക്കപ്പെട്ടു .

ഇനി നാലാമത്തെ കാറ്റഗറിയാണ് ബ്രാഹ്മണർ, ഇച്ചിരി പഠിക്കാൻ മിടുക്കരും, ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തല്പരരായിരുന്നവരായിരുന്ന ആ ഒരുകൂട്ടം ജനതയ്ക്ക് ബ്രാഹ്മണൻ എന്ന വിളിപ്പേര് നൽകപ്പെട്ടു . ‘ബ്രാഹ്മണൻ’ എന്ന വാക്കിനർത്ഥം തന്നെ ഡിവൈൻ എന്നാണ് . പരിധിയില്ലാത്ത ഉത്തരവാദിത്തബോധമുള്ളവന് മാത്രമേ അന്ന് അത്രയും ദൈവികമയ കാര്യങ്ങൾ അനുഷ്ഠിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു . അവരായിരുന്നു സമൂഹത്തിന്റെ നെടും തൂണുകൾ . കാരണം അവർ വിദ്യാഭ്യാസം കൊണ്ടും അറിവ് കൊണ്ടും സൗമ്യത കൊണ്ടുമൊക്കെ പൊതുവെ അല്ലെങ്കിൽ ജന്മനാ വിനീതരായിരുന്നു …

ഇങ്ങനത്തെ ഓരോ മനുഷ്യരെയും അവരുടെ കഴിവുകൾ അനുസരിച്ചു വിഭചിച്ചു പോന്നിരുന്ന ഏർപ്പാടാണിന്ന് കറങ്ങിത്തിരിഞ്ഞ് ജാതി , മതം , വർണം എന്നിവകൊണ്ടൊക്കെ പരസ്പരം വലിച്ചു കീറി മുറിക്കപ്പെടുന്നത് .

ഇന്നിപ്പോ കാലങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യനെ അവന്റെകഴിവിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കാതെ, ജനനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജാതി മതം കൂട്ടി കുഴച്ചു സമൂഹ മധ്യത്തിലേക്ക് ശർദ്ദിക്കാൻ തുടങ്ങി . അങ്ങനെ ജന്മം കൊണ്ട് മാത്രം നമ്മൾ ബ്രാഹ്മണനും ക്ഷത്രിയനും ശൂദ്രനും, ഹിന്ദുവും , ക്രിസ്ത്യാനിയുമൊക്കെ ആയപ്പോൾ മുതലാണ് കുഴപ്പം തുടങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതെ നമ്മൾ സൃഷ്ടിക്കുന്നത് അത് ഏതു സംവിധാനമായാലും, അത് വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാനും, പിന്നീടങ്ങോട്ടത് നന്നായി കൊണ്ട് നടക്കാനും നമ്മൾ നിരന്തരം പ്രവർത്തിക്കേണ്ടതുണ്ട് . അല്ലാത്തപക്ഷം അവ എത്ര മനോഹരമാണെങ്കിലും, അവ ചൂഷണത്തിന്റെ ഉറവിടമായി മാറിയേക്കാം.

ഈ മുഴുവൻ ജാതി മത വ്യവസ്ഥകൾ ഒരുവന്റെ ജനനം വഴി മാത്രം നൽകപ്പെടാൻ തുടങ്ങിയതിന്റെ മൂല കാരണത്തിലേക്ക് വരാം …

കർഷകനായ പിതാവിന്റെ മകൻ ഡോക്ടറും , ചെരുപ്പ് കുത്തിയുടെ മകൻ എൻജിനീയറുമൊക്കെ ആകാൻ തുടങ്ങുന്നതിന് മുമ്പ് ഒരുവൻ അവന്റെ പിതാവ്‌ ചെയ്യുന്ന തൊഴിലാണ് പിന്നീട് ഏറ്റെടുത്തു പോന്നത് .

അതിന് കാരണം മരപ്പണിക്കാരനായ ഒരപ്പന്റെ മകൻ,അവന്റെ ശൈശവം മുതലേ കാണുന്നതും കേൾക്കുന്നതുമെല്ലാം അവന്റെ അപ്പൻ ചെയ്യുന്ന മരപണിമാത്രമാണ് . അതിനാൽ ഏകദേശമൊരു ആറു വയസാകുമ്പോൾ മുതലവൻ ചുറ്റികയും അങ്കിയും ഉപയോഗിച്ച് കളിക്കാൻ തുടങ്ങും , പിന്നീടവനേകദേശമൊരു എട്ട് വയസാകുമ്പോഴത്തേക്കും അതെ തൊഴിലിലവൻ കുടുതലായി ഇണങ്ങി ചേരുകയും പിന്നീടങ്ങനെ അതെ തൊഴിലവൻ അവന്റെ ഉപജീവന മാർഗ്ഗമായി ഏറ്റെടുക്കുകയും ചെയ്തു പോന്നു.

അങ്ങനെ മരപ്പണിക്കാരനായ ഒരപ്പന്റെ മകൻ മരപ്പണിക്കാരനും,സ്വർണ്ണപ്പണിക്കാരനായിരുന്ന ഒരപ്പന്റെ മകൻ സ്വർണ്ണപ്പണിക്കാരനുമായി തീർന്നിരുന്നു . അങ്ങനെ ഓരോ തൊഴിലും അവൻ അവന്റ കുടുംബത്തിൽ നിന്നുതന്നെ നേടിയെടുത്തു പോന്നു .

അങ്ങനെ വന്ന് വന്ന് ഒരേ തൊഴിലിൽ ഏർപ്പെട്ട ആളുകളുടെ എണ്ണം കൂടുകയും പിന്നീടവർക്ക് അവരുടേതായ ഭക്ഷണരീതിയും, അവരുടേതായ വിവാഹരീതിയും സ്വന്തം കാര്യങ്ങളുമൊക്കെ ഉണ്ടായി, കാരണം ഒരു കമ്മാരനും സ്വർണ്ണപ്പണിക്കാരനും തമ്മിൽ, അവർ ഉപയോഗിക്കുന്ന ചുറ്റിക, അവർ കഴിക്കുന്ന ഭക്ഷണം, അങ്ങനെ എല്ലാമെല്ലാം തന്നെ സ്വാഭാവികമായും വ്യത്യസ്തമായിരുന്നു, അങ്ങനെ അങ്ങനെ അവർ ഒരു ജാതി രൂപീകരിച്ചു കൂടുതൽ വ്യത്യസ്തരായി തിരിഞ്ഞു .

കാലക്രമേണ ആ വേർതിരിവുകൾ മനുഷ്യരെ തമ്മിൽ കൂടുതലായി അകറ്റുകയും , പിന്നീടത് ചൂഷണത്തിനുള്ള ഒരു ഉപാധിയായി മാറുകയും ,സ്‌കൂൾ നടത്തുന്നവനെക്കാൾ ഭേദം ക്ഷേത്രം നടത്തുന്നവനാണെന്നും , തട്ടുകട നടത്തുന്നവനെക്കാൾ ഭേദം സ്‌കൂൾ നടത്തുന്നവനാണെന്നുമൊക്കെ പരസ്പരം താഴ്ത്തികെട്ടി വിവേചനങ്ങൾ സ്വയം സ്ഥാപിച്ചെടുത്തു പലതരം ജാതി വ്യവസ്ഥകൾ ഉടലെടുത്തു .

മതത്തിന്റെ അടിസ്ഥാന വശം തന്നെ ഒരാളെ എല്ലാം ഉൾക്കൊള്ളുന്ന ഒരു മനുഷ്യനാക്കുന്നു എന്നതാണെന്ന് വിദ്യാഭ്യാസമേറെയുള്ള നമ്മളിന്ന് മറന്നിരിക്കുന്നു . ഒരുവൻ വേറൊരുവന്റെ കുലത്തൊഴിലിലേക്ക് മതവിഷം വാരിയെറിഞ്ഞു നാശമാക്കുമ്പോൾ , ആ സാധുവായ മനുഷ്യൻ പറയുകയാണ് ” ഇനി ഊട്ടുപുരയിൽ കയറാനെനിക്ക് ഭയമാണെന്ന് ” മതവിഷം നാശമാക്കുന്നവൻ അത് ഏതു ജാതിയോ മതമോ ആയാലും മനുഷ്യന് വിലകൊടുക്കാത്ത അവനെ മനുഷ്യജാതിയിൽ പോലും പെടുത്താനാകില്ല ….

വർണവെറി കൊണ്ട് പുളകം തൂകുന്നവർ അതേത്‌ ജാതിയായാലും അവരുടെ വർണം മറ്റുള്ളവരെ കൂടി പ്രശോഭിതമാക്കുന്നവയാകട്ടെയെന്ന് ആശിച്ചു പോകുന്നു ….