ജോസ്ന സാബു സെബാസ്റ്റ്യൻ

വന്ന് വന്ന് ജീവിതം വരെ മാർക്കറ്റിങ്‌ ആക്കിയവരെ ….. നമ്മൾ തലമുറക്ക് എന്ത് മെസ്സേജാണ് ഇതിലൂടെ കൊടുക്കുന്നത്. നിങ്ങൾ എന്ത് ധരിക്കണം എന്നുള്ളത് നിങ്ങടെ മാത്രം ചോയ്സ് ആണ് . പക്ഷെ എന്റെ അഭിപ്രായത്തിൽ വസ്ത്രത്തിനുള്ളിലുള്ളതിന് കുളിമുറി അല്ലങ്കിൽ കിടപ്പുമുറി എന്നീ സ്ഥലങ്ങളിൽ മാത്രമേ പ്രസക്തിയുള്ളൂ. മറ്റ് സ്ഥലങ്ങളിൽ അത് തികച്ചും അപ്രസക്തമാണ്.

ഇന്ന് ഓരോ പെണ്ണും ഫെമിനിസം എന്ന് പ്രൗഢിയിൽ പറയുമ്പോഴും അവ തലമുടിയുടെ നീളം കുറവിലും വസ്ത്രകുറവിലും മാത്രമാണോ ഒതുങ്ങേണ്ടത്?. നമ്മൾ പെണ്ണുങ്ങൾ ആണുങ്ങൾക്കൊപ്പമാണെന്ന് വാദിക്കുമ്പോഴും ഇങ്ങനെ വികലമായ വസ്ത്രധാരണത്തിലൂടെ നമ്മൾ നമ്മളെത്തന്നെ ഒരുതരത്തിൽ ആണുങ്ങൾക്ക് മാർക്കറ്റിംഗ് ചെയ്യുകയല്ലേ ചെയ്യുന്നത്?

വഴിയേ പോകുന്നവരും വരുന്നവരുമെല്ലാം നമ്മുടെ ബോഡി കണ്ടു സംതൃപ്തിപ്പെടുമ്പോൾ അവിടെ സത്യത്തിൽ നമ്മൾ അടിമകൾ ആകുവല്ലേ ചെയ്യുന്നത്.

പകരം ആളുകൾ നമ്മളുടെ ബുദ്ധി കണ്ട് അത്ഭുതപ്പെടട്ടെ.. കഴിവ് കണ്ട് അഭിനന്ദിക്കട്ടെ.. പ്രതിഭ കണ്ട് ആശ്ചര്യപ്പെടട്ടെ. അങ്ങനെ നമ്മളെ മറ്റുള്ളവർ തിരിച്ചറിയട്ടെ. അല്ലാതെ തുണിയുടെ നീളകുറവ് നിങ്ങളുടെ ഐഡന്റിറ്റി ആക്കി മാറ്റാതിരുന്നൂടെ?

കാരണം നമ്മുടെ ശരീരത്തിന് തക്കതായ ഒരു ലക്ഷ്യമുണ്ട്, ഒരു സൗന്ദര്യവും സ്വഭാവമുണ്ട് അതിനെ പുഷ്ടിപ്പെടുത്താതെ പുരുഷൻെറ സന്തോഷത്തിനായി നമ്മൾ നമ്മുടെ ഡ്രസ്സ് കോഡ് ഒരു കാരണം ആക്കാതിരിക്കൂ.

നമ്മൾ പഴയകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ പണ്ടുള്ള ആണുങ്ങൾ അവരുടെ മസിൽ പവറിലൂടെ ഇന്നുവരെയുള്ള ഓരോന്നും ഡെവലപ്പ് ചെയ്‌തത്‌.  ഇന്ന് ഒരൊറ്റ വിരലിൽ ചലിപ്പിക്കാവുന്ന മെഷീനറീസിൽ വരെ എത്തിനിൽക്കുന്നു അവരുടെ ലോകം. പക്ഷെ ഒരിക്കൽ കുഞ്ഞുങ്ങളെ നോക്കൽ വല്യ ടാസ്ക് ആയി കൊണ്ടുനടന്നു വിജയിച്ചിരുന്ന നമ്മൾ പെണ്ണുങ്ങൾ ഇന്ന് അവരുടെ പലവിധ കഴിവുകൾ ലോകത്തിനുമുമ്പിൽ സ്റ്റാമ്പ് ചെയ്യുമ്പോൾ മറ്റൊരുപറ്റം പെണ്ണുങ്ങൾ അവർക്കൊരു അപമാനമാകരുത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാരണം ഇന്ന് നമ്മൾ പണ്ട് പഠിച്ചുവന്ന സ്ത്രീയുടെ പര്യായങ്ങളെല്ലാം പാടെ മാറി.
പണ്ട് തനിക്കുണ്ടാകുന്ന 10 ഉം 12 ഉം കുഞ്ഞുങ്ങളെയെല്ലാം പൊത്തി പൊതിഞ്ഞു വളർത്താൻ ശ്രമിച്ചാലും അവസാനം സർവൈവ്‌ ആകുന്നത് വെറും രണ്ടോ മൂന്നോ കുഞ്ഞുങ്ങൾ ആയിരുന്നു. പക്ഷെ ഇന്ന് നമ്മളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർന്നു രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായാൽ രണ്ടും തന്നെ സർവൈവ് ചെയ്യുന്നു . അപ്പോൾ സ്ത്രീകൾ എത്ര സൂപ്പർ ആണ്. ആവർ കാരണമാണ് ഇന്ന് ഈ ലോകം തന്നെ നിലനിക്കുന്നത് . നമ്മൾക്ക് തന്നെ നമ്മുടെ അമ്മയെ കുറിച്ച് പറയാൻ ഇന്ന് വാക്കുകൾ തികയുമോ. പക്ഷെ വരും തലമുറ സ്ത്രീ എന്ന് പറയുമ്പോൾ എന്തായിരിക്കും അവരുടെ മനസ്സിൽ വരുന്ന ചിത്രം .

കാരണം ഇന്ന് സ്ത്രീകൾ മിക്കവർക്കും ഒരു ഉപഭോഗവസ്തുമാത്രമാണ് . അല്ലങ്കിൽ ഒരു മാനസിക ഉല്ലാസമാണ്. അങ്ങനെയൊക്കെ അകാനുള്ള പങ്കുംകൂടുതലും സ്ത്രീകൾ തന്നയാണ്. അവരെ അവർ മാർക്കറ്റ് ചെയ്യുന്ന രീതി തികച്ചും തെറ്റാണ് .

നമ്മൾ മാർക്കറ്റിൽ കാണുന്ന ഒരു സ്ഥിരം രീതിയാണ് കുറച്ചു കൊടുത്തു കൂടുതൽ വാങ്ങുന്നു. പക്ഷെ ഇവിടെ നമ്മൾ ചിന്തിക്കുന്നത് എത്ര കൂടുതൽ കാണിക്കാമോ എന്നതാണ്.

നിങ്ങളുടെ മനസ്സ് എന്ന് ഒരു മാർക്കറ്റിങ് സ്ഥലമാകുന്നുവോ അവിടെ നമുക്ക് നമ്മുടെ ബോധം നഷ്ടപ്പെടുന്നു, ബന്ധങ്ങൾ ഇല്ലാതാകുന്നു, മനുഷീക മൂല്യങ്ങൾ നശിക്കുന്നു, നമ്മൾക്ക് പിഴകളില്ലന്ന് സ്വയം വിശ്വസിക്കുന്നു. മനുഷ്യന്റെ പേശി ശക്തിയും കുട്ടികളെ പ്രസവിച്ചു വളർത്തുന്നതും ഒരിക്കൽ ഒരു സൂപ്പർ പവറായി കണ്ടിരുന്ന നമ്മൾ ഇന്ന് അവയെല്ലാം പാടെ നിർവീര്യമാക്കി നമ്മുടെ ജീവിതം സമ്പത്തിനും പ്രശസ്തിക്കും മാത്രമായ് ഒതുങ്ങി തുടങ്ങിയിരിക്കുന്നു. അത് നേടാൻ ഇന്നവൾ എന്തും ചെയ്യുന്നവൾ ആയി മാറിയിരിക്കുന്നു .

അവളെത്തന്നെ അവനു സന്തോഷിക്കാൻ ഒരു വിൽപ്പനചരക്കാക്കികൊണ്ട് അവൾ പറയുന്നു ദേ നൊക്കൂ ഞാൻ ഇപ്പോൾ സ്വതന്ത്രയായി ഇതാണ് ഞാൻ ഇപ്പോഴാണ് സ്വതന്ത്ര ആയതെന്നു..

നമ്മൾ സ്ത്രീകൾ ശരിക്കും സ്വതന്ത്രമാകാൻ തുണിയുടെ നീളം ഒരു അളവുകോലാകാതിരിക്കട്ടെ.