ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബർഡീലിന് സമീപമുള്ള ബ്രീമറിൽ ഷെഫായി ജോലി ചെയ്തിരുന്ന അരുൺ ശ്രീധർ അന്തരിച്ചു. ആലപ്പുഴയാണ് സ്വദേശം . ഇന്ന് പുലർച്ചെ 2.10ന് ആണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ നില വഷളാകുകയായിരുന്നു. മരണാനന്തര നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മിഡിൽ ഈസ്റ്റിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്തിരുന്ന അരുൺ ഏകദേശം ഒമ്പത് മാസം മുമ്പാണ് യുകെയിൽ എത്തിയത്. ദുബായിൽ നിന്ന് എത്തിയ അദ്ദേഹം അബർഡീൻ പ്രദേശത്തെ ബ്രീമറിൽ പുതിയ ജോലി ആരംഭിച്ചിരുന്നു. ഭാര്യ ഒന്നര വർഷം മുമ്പ് യുകെയിലെത്തിയിരുന്നു. 18, 19 വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്.
ഇവിടെ പുതിയ ആളായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെ തുടർന്ന് അബർഡീൻ മലയാളി അസോസിയേഷൻ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്. സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബം ആലോചിക്കുന്നതെന്നാണ് ലഭ്യമായ വിവരം.
അരുൺ ശ്രീധറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply