ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടനിൽ മഞ്ഞുവീഴ്ച കനക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. വരാനിരിക്കുന്ന ആഴ്ചകളിൽ താപനില കൂടുമെന്നും, ഒറ്റരാത്രികൊണ്ട് മഞ്ഞുവീണു മൂടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കാഴ്ച മറഞ്ഞു അപകടം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഗ്ലാസിൽ വീഴുന്ന മഞ്ഞു നീക്കം ചെയ്തു മുന്നോട്ട് പോകാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കാലാവസ്ഥ പ്രവചനം പറയുന്നത്,വരണ്ടതും തണുത്തതുമായ കാലാവസ്ഥയിലേക്കാണ് ഇത് നയിക്കുന്നതെന്നാണ്. ഒറ്റരാത്രികൊണ്ട് മഞ്ഞും മൂടൽമഞ്ഞും സാധ്യമാണെന്നും പറയുന്നു. എന്നാൽ വിൻഡ്‌സ്‌ക്രീനുകളിലെ മഞ്ഞു മായ്‌ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി തണുപ്പിൽ നിൽക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. വിവിധ രോഗങ്ങളിലേക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ജോലികളും മറ്റും ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു.
ഇതിനു പകരമായി കാർ സൂര്യനഭിമുഖമായി പാർക്ക് ചെയ്താൽ കുറെ അധികം നേട്ടങ്ങൾ ഉണ്ട്. ഐസ് ഉരുകാനും സ്ക്രാപ്പർ ഉപയോഗിക്കുന്നതിനുള്ള ഏത് ആവശ്യത്തെയും ചെറുക്കാനും സൂര്യന് കഴിയും. അതുപോലെ തന്നെ വിനാഗിരി വിൻഡ് സ്ക്രീനിൽ തളിക്കുന്നതും മഞ്ഞു ഉരുകാൻ സഹായിക്കും. വെള്ളവും വിനാഗിരിയും കലർന്ന മിശ്രിതം തലേദിവസം രാത്രി വിൻഡ്‌സ്‌ക്രീനിൽ സ്‌പ്രേ ചെയ്താൽ നല്ലതാണ്. ഒരു ബാഗിൽ ചെറു ചൂടുവെള്ളം നിറച്ച് ഉപയോഗിക്കുന്നതും നല്ലതാണ്.
Leave a Reply