ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലെസ്റ്റർ ഷെയറിൽ രണ്ടുപേർ തമ്മിലുള്ള വഴക്കിനെ തുടർന്ന് 20 വയസ്സുകാരിയായ പെൺകുട്ടിക്ക് കുത്തേറ്റു. സംഭവത്തെ തുടർന്ന് 15 വയസ്സുകാരനായ ആൺകുട്ടിയെ അറസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഡിസ്കവറി ഡ്രൈവിന് പുറത്ത് രണ്ടുപേർ വഴക്കിടുന്നതായുള്ള വിവരം പോലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു.


ഈസ്റ്റ് മിഡ് ലാൻഡ് ആംബുലൻസ് സർവീസിലെ ജീവനക്കാർ സംഭവസ്ഥലത്ത് എത്തിയപ്പോൾ പെൺകുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ . അറസ്റ്റ് ചെയ്ത 15 വയസ്സുകാരനായ ആൺകുട്ടി കസ്റ്റഡിയിൽ തുടരുകയാണ്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസ് ഉദ്യോഗസ്ഥർ സംഭവം നടന്ന സ്ഥലത്തെ ആൾക്കാരിൽ നിന്ന് തെളിവെടുക്കുകയാണെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജിം ഹെഗ്സ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.