ഇന്ത്യാന: ഇരുപത്തി മൂന്ന്‍ വയസ്സ് മാത്രം പ്രായമുള്ള മലയാളി ഡോക്ടര്‍ അമേരിക്കയില്‍ നിര്യാതയായി. കളപ്പുരയ്ക്കല്‍ ഡോ. റെജി ജോസഫ്, ഡോ. ബീന ജോസഫ് ദമ്പതികളുടെ മകളായ ഡോ. ആശ സാറ ജോസഫ് ആണ് നിര്യാതയായത്. ഇന്ത്യാനയിലെ മന്‍സിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹൃദയാഘാതം ആണ് മരണകാരണം. കേരളത്തില്‍ കുമളി സ്വദേശികളായ ഇവര്‍ കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി അമേരിക്കയില്‍ ആണ് താമസം. മാര്‍ത്തോമാ സഭാംഗം ആണ്.
കരീബിയന്‍ അയലന്റില്‍ റോസ് മെഡിക്കല്‍ സ്കൂളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു ആശ. ക്രിസ്തുമസ് അവധിക്ക് വീട്ടില്‍ വന്ന ആശ നാളെ തിരികെ പോകാനിരിക്കെയായിരുന്നു മരണം സംഭവിച്ചത്. സഹോദരന്‍ നെവിന്‍ ജോസഫ്.
സംസ്കാര ചടങ്ങുകള്‍ നാളെ (12/01/2016) ന് എട്ടു മുതല്‍ ആരംഭിക്കും. ഇന്ന്‍ വൈകുന്നേരം ആറു മണി മുതല്‍ ഒന്‍പത് മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതായിരിക്കും.
സംസ്കാരം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ്:
Gardens of Memory Cemetery,
10703, North State Road 3 Muncie,
IN 47303