പാപനാശം, ദൃശ്യം എന്നീ ചിത്രങ്ങളില്‍ വനിതാ പോലീസായി വേഷമിട്ട് ഏവരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങിയ ആശാശരത്ത് ‘തൂങ്കാവനം’ ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. തന്‍റെ വിവസ്ത്ര വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കപ്പെട്ടത് സംബന്ധിച്ച് ആശ ശരത് പ്രതികരിക്കുന്നു. മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ആശ തുറന്ന്‍ പറയുന്നത്. അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
?മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച ഇവര്‍ ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പോലുള്ള മാധ്യമങ്ങളില്‍ വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ച് ആശയോട് ചോദിച്ചപ്പോള്‍ പറഞ്ഞത്:

ഠ ആ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ സ്തംഭിച്ചു പോകുകയാണുണ്ടായത്. പെട്ടെന്നൊരു ആത്മഹത്യാശ്രമം പോലും എന്നിലുണ്ടായി. ഞാന്‍ വിവാഹിതയാണ്. രണ്ടു പെണ്‍മക്കളുടെ അമ്മയാണ്. അതുമൂലം ഈ സംഭവം എന്നെ എന്തെന്നില്ലാതെ വേദനിപ്പിചചു.

? ആ വീഡിയോ ദൃശ്യം നിങ്ങളുടെ കുടുംബബന്ധത്തെ ബാധിക്കുകയുണ്ടായോ.

ഠ ഇതുവരെ അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. വീഡിയോയില്‍ കാണപ്പെടുന്നത് ഞാനല്ല എന്നത് എന്റെ കുടുംബക്കാര്‍ക്ക് ഉത്തമ ബോധ്യമാണുള്ളത്. എന്നെക്കുറിച്ച് എന്റെ ഭര്‍ത്താവടക്കം ഏവര്‍ക്കും നല്ല മതിപ്പാണ് ഇപ്പോഴും.

ഷൂട്ടിംഗിനായി എനിക്ക് പലയിടങ്ങളിലും പോകേണ്ടതായി വന്നിട്ടുണ്ട്. ചില ഹോട്ടലുകളില്‍ തങ്ങേണ്ടതായും വന്നിട്ടുണ്ട്. അതുപോലുള്ള ഘട്ടങ്ങളില്‍ എനിക്ക് ഡ്രസ് മാറുകയുംമറ്റും ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ക്യാമറ മൂലം രഹസ്യമായി ആരോ ഷൂട്ട് ചെയ്തിരിക്കാം എന്നാണ് ഞാന്‍ സംശയിക്കുന്നത്.

എങ്കില്‍ കൂടി അതിനും സാധ്യതയില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. എന്തെന്നാല്‍ വീഡിയോ എടുക്കപ്പെട്ടതായി പറയപ്പെടുന്ന ദിവസം ഞാന്‍ സ്വന്തം നാട്ടില്‍തന്നെ ഉണ്ടായിരുന്നു.

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം

? പൊതുവില്‍ നടിമാര്‍ ഇത്തരം ആഭാസ വീഡിയോയില്‍ കാണുന്ന വ്യക്തികള്‍ ഞങ്ങളല്ല എന്ന് അവകാശപ്പെടാറുണ്ട്. നിങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടോ…

ഠ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ പോലീസില്‍ ഞാന്‍ പരാതിപ്പെടുകയുണ്ടായി. ഒടുവില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേരും 20 വയസുകാരായിരുന്നു.

വ്യാജ ഫേസ്ബുക്ക് അഡ്രസിലൂടെയാണ് അവന്മാര്‍ ഈ കൃത്യം ചെയ്തയായി പറയപ്പെടുന്നു. എന്നെക്കാള്‍ പ്രശസ്തകളായ നടിമാരുടെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ തയാറാക്കി വച്ചിരുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇതുപോലുള്ള പടങ്ങള്‍ വെളിപ്പെടുത്തിയാല്‍ ചില നിശ്ചിത നെറ്റില്‍നിന്നും സമ്മാനക്കൂപ്പണുകളും ഓണ്‍ലൈന്‍ വസ്തുക്കളും ഇവന്മാര്‍ക്കു ലഭിക്കുമത്രെ.

? ഇത്തരം തലമുറകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം…

ഠ ഇത്തരം തലമുറക്കാര്‍ എത്ര വലിയ കുറ്റം ചെയ്താലും പ്രായത്തിന്റെ മാനദണ്ഡം വച്ച് ചെറിയൊരു ശിക്ഷ കൊടുത്ത് വിടുകയാണ് ചെയ്യുക. ഇത് നീതിന്യായ വകുപ്പിന്റെ പിടിപ്പുകേടാണ്.

ഇരോട് മൃദുസമീപനം പാടില്ല. അങ്ങനെ വരുമ്പോള്‍ വീണ്ടും ഇക്കൂട്ടര്‍ക്ക് കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനം നല്‍കുകയാണ് ചെയ്യുക. ആശ പറഞ്ഞു.