ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. താരങ്ങളോട് വീഡിയോ ചാറ്റ് നടത്താന്‍ കഴിയുന്ന ലൈവ് ഡോട്ട് മീ എന്ന ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഇതിന്റെ പരസ്യത്തിലാണ് ആശാ ശരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങള്‍ വളരെ അധികം ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറ. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ളതും അല്ലാതുള്ളതുമായ ചിത്രങ്ങള്‍ നമ്മളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ചിത്രത്തിന് കിട്ടുന്ന ലൈക്കുകള്‍ മാത്രം നോക്കുന്ന നമ്മളില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുന്നത് ദുരുപയോഗം ചെയ്യപ്പെടാം എന്ന് ചിന്തിക്കുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവ സാങ്കേതിക വിദ്യയുടെ കാലത്ത് എന്തും ഏതും ചെയ്യാന്‍ ടെക്‌നോളജി വികസിച്ചു വരുകയാണ്. ഒരു ചിത്രത്തെ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുന്നത് പലപ്പോഴും നടക്കുന്നുണ്ട്. നടിമാരില്‍ പലരുടെയും ചിത്രങ്ങള്‍ ഇങ്ങനെ മോര്‍ഫ് ചെയ്യപ്പെട്ടു പ്രചരിക്കുന്നത് വാര്‍ത്തകള്‍ ആകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നു. അവരുടെ അറിവോ സമ്മതമോ കൂടാതെ ഒരു സെലിബ്രിറ്റിയുടെ ചിത്രം അവര്‍ മോശമായ രീതിയില്‍ വിപണനം ചെയ്യുന്നു. ഒരു സെലിബ്രിറ്റിയ്ക്ക് ഇങ്ങനെ സംഭവിക്കാം എങ്കില്‍ സാധാരണക്കാരുടെ കാര്യത്തില്‍ എന്താണ് ഉറപ്പ്.

ഒരു ആപ് അവരുടെ വിപണനത്തിനായി ഒരു താരത്തിന്റെ ചിത്രം മോര്‍ഫ് ചെയ്തു ഉപയോഗിക്കുന്നു. അതും അശ്ലീല തരത്തിലുള്ള ഒരു ചിത്രമാക്കി അവര്‍ ആവശ്യക്കാരെ നേടിയെടുക്കുന്നു. ഇങ്ങനെ ചെയ്യുന്ന ഈ കാലത്ത് തങ്ങളുടെ പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ സുഹൃത്തിന്റെ ചിത്രങ്ങള്‍ നാളെ ഇത് പോലെ വരില്ലേ. അവിടെ എന്തു സുരക്ഷയാണ് ഉള്ളത് എന്ന ചോദ്യങ്ങള്‍ ഇതുയര്‍ത്തുന്നു.