പ്രവാസ ലോകത്ത് വിടപറയുന്നവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ് അഷറഫ് താമരശ്ശേരി. ഈ വിയോഗങ്ങൾ പലതും നെഞ്ചിൽ തട്ടുമ്പോൾ ആ വേദന അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ നെഞ്ചുലഞ്ഞ ഒരു വിയോഗം പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചതിൽ 8 പേർ മലയാളികളാണെന്നും അതിൽ ഒരാളുടെ വിയോഗം മനസിനെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിക്കുന്നു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു.

ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരനെന്ന് അഷറഫ് വേദനയോടെ കുറിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചത്. എട്ടുപേർ മലയാളികളായിരുന്നു. ഇതിൽ ഒരു സഹോദരൻറെ ആകസ്മികമായ മരണം വല്ലാതെ വേദനിപ്പിച്ചു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തൻറെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു. ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു. പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരൻ. എത്രയെത്ര സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസിയും തൻറെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്രക്ക് ഒരുങ്ങുന്നത്. പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കുടുംബം, കുഞ്ഞുമക്കൾ, ഇന്നലെ വരെ ചിരിച്ചു കളിച്ച കൂട്ടുകാർ…. സന്തോഷത്തിൻറെ പുഞ്ചിരികൾ വാടി ദുഖത്തിൻറെ കണ്ണുനീരുകൾ പൊടിയുന്ന നിമിഷങ്ങൾ… എന്ത് ചെയ്യാം വിധി തീരുമാനിക്കുന്നത് നമ്മളല്ലല്ലോ….ഇത്തരം അവസ്ഥകളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. നമ്മളിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങളുടെ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ…….
Ashraf thamarassery