രാജ്യാന്തര ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി ആരോപണം. ഓസ്‌ട്രേലിയയിൽ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിൽ ഒത്തുകളി നടന്നെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി സണ്‍ റിപ്പോർട്ട് ചെയ്തു. പെര്‍ത്തില്‍ നടക്കുന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിലാണ് ഒത്തുകളി നടന്നതായി മാധ്യമം ആരോപിക്കുന്നത്. എന്നാൽ പെര്‍ത്തില്‍ നടക്കുന്ന ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കി ഐ.സി.സി. ആന്റി കറപ്ഷന്‍ ചീഫ് അലക്സ് മാര്‍ഷെല്‍ രംഗത്തെത്തി.
കോഴ നല്‍കിയാല്‍ കളിയിലെ കാര്യങ്ങള്‍ നേരത്തെ തന്നെ കൈമാറാമെന്ന് വാതുവെയ്പ്പുകാര്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ദി സണ്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടു വാതുവെയ്പ്പുകാരുമായുള്ള സംഭാഷണമാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ ആരോപണം ഗൗരവത്തിലാണെടുക്കന്നതെന്നും കര്‍ശനമായ അന്വേഷണമുണ്ടാകുമെന്നും ഐ.സി.സി വ്യക്തമാക്കി. കോഴ ആരോപണങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയ നിഷേധിച്ചിട്ടുണ്ട്.
Leave a Reply