ജോണ്‍സണ്‍ മാത്യൂസ്

ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള 6-ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് വില്‍സ്ബറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍വെത്ത് 2018 ജൂലൈ 29-ാം തിയതി ഞായറാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 6-ാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നു.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കു പുറമേ 501 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്. ഇതിനു പുറമേ ബെസ്റ്റ് ബാറ്റ്‌സ്മാനും ബെസ്റ്റ് ബൗളര്‍ക്കും പ്രത്യേകം സമ്മാനം നല്‍കുന്നതാണ്. കെന്റ് റീജിയണല്‍ ക്രിക്കറ്റ് ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ഒരു പറ്റം ചെറുപ്പക്കാര്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് യുകെയിലെ വലിയ ഒരു കായിക മാമാങ്കമായി തീര്‍ന്നിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വില്‍സ്ബറോ, കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലും വെച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ടൂര്‍ണമെന്റ് ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ (ബൗണ്‍സി കാസില്‍, കിലുക്കിക്കുത്ത്, വായിലേറ്, വളയേറ്, പാട്ടയേറ്, വിവിധതരം റൈഡുകള്‍) സംഘടിപ്പിക്കുന്നതാണ്. കൂടാതെ രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ വൈവിധ്യവും രുചികരവുമായ ഭക്ഷണശാല, കൈയേന്തി ഭവന്‍ പ്രവര്‍ത്തിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വര്‍ഷം തോറും നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ യുകെയുടെ പലഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാം അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും യുകെയിലെ കായികപ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം വില്‍സ്ബറോ റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യു്ന്നുവെന്നും ആഷ്‌ഫോര്‍ഡ് മലയാളി അസോസയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് മോളി ജോജി, സെക്രട്ടറി ട്രീസ സുബിന്‍, ജോ.സെക്രട്ടറി സിജോ, ട്രഷറര്‍ ജെറി, ക്രിക്കറ്റ് ക്യാപ്റ്റന്‍ ജോളി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ടൂര്‍ണമെന്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക

ജെറി-07861653060
ജോളി-ആന്റണി 07913597718
രാജീവ്-07877124805
മനോജ് ജോണ്‍സണ്‍-07983524365
സോനു-07861722024

മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം

Willesborough Regional Cricket Ground
Ashford
Kent
TN24 0QE