ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളീ അസോസിയേഷന്റെ 13-ാമത് ഓണാഘോഷം (ആവണി 2017) സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സമുചിതമായി ആഘോഷിക്കുന്ന വിളംബരം ചെയ്തുകൊണ്ടുള്ള വീഡിയോ പുറത്തിറക്കി.

സര്‍വ്വകലകള്‍ക്കും അധിപനായ ജഗദീശ്വരനെ സ്മരിച്ചുകൊണ്ട് കഴിഞ്ഞ കുറെ മാസങ്ങളായി ആവണി 2017 ന്റെ വിജയത്തിനായി ആഷ്‌ഫോര്‍ഡിലെ മലയാളി ഭവനങ്ങള്‍ പരിശീലനത്തിന്റെ തിരക്കിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എവിടെയും കനക വിപഞ്ചികളുടെ നാദങ്ങള്‍, ചിലങ്കകളുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും അനുഭൂതിയുടെ അണിയറയില്‍ നിന്ന് സെപ്തംബര്‍ 16 ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസിനും കണ്ണിനും കരളിനും കുളിരേകുന്ന ദൃശ്യ ശ്രവണ വിഭവങ്ങളുമായി ആഷ്‌ഫോര്‍ഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാദിനത്തിലേക്ക് കലാസ്‌നേഹികളെ Norton Knatchbull School ലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികള്‍ അറിയിച്ചു.