ആഷ്ലി സജി എന്ന പതിനാറു വയസ്സുകാരന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനും ആഷ്ലിന്റെ മാതാപിതാക്കളും എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി. നന്നായി നീന്തല്‍ അറിയാവുന്ന കടലിലും കായലിലും പരിശീലിക്കപ്പെട്ട ആഷ്ലി, കുറച്ചുനാള്‍ മുമ്പ് ചെളിവാരി വൃത്തിയാക്കിയ അമ്പലക്കുളത്തില്‍ ആണ് ഈ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ ആഷ്‌ലിന്റെ പാന്റും ഷര്‍ട്ടും കുളത്തിന് അരികില്‍ അല്ലാതെ സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ ആണ് കണ്ടെത്തിയത്.
ഈ സംഭവത്തിന് ഉദ്ദേശം രണ്ടുമാസം മുമ്പ് കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കവും അന്നേദിവസം കുളത്തിനു സമീപം നടന്ന അടിപിടിയും മരണശേഷമുള്ള ചില കുട്ടികള്‍ സ്‌കൂളില്‍ വരാത്തതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു ഇതെല്ലാം അന്വേഷിച്ചും കുളത്തിന് സമീപമുള്ള കടകളില്‍ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച് കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
എറണാകുളം പാര്‍ലമെന്റ് കണ്‍വീനര്‍ ശ്രീ ഷക്കീര്‍ അലി, മണ്ഡലം കണ്‍വീനര്‍മാരായ ജോണ്‍ ജേക്കബ്, ഫോജിജോണ്‍, സിസിലി ജോസ്, ഷംസുദ്ദീന്‍ എന്‍.എസ് എന്നിവരും പരാതി നല്‍കിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Leave a Reply