32 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 1991ല്‍ പുറത്തിറങ്ങിയ ‘അമരം’ എന്ന സിനിമയ്ക്ക് ശേഷമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അശോകന്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നത്. എന്നാല്‍ ഈ 32 വര്‍ഷങ്ങള്‍ പോയത് താന്‍ അറിഞ്ഞില്ലെന്നാണ് അശോകന്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നുവെന്ന ഫീല്‍ ഒന്നുമില്ല. പിഷാരടിയുടെ ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. പക്ഷേ അതില്‍ കോമ്പിനേഷന്‍ സീന്‍സ് ഇല്ലായിരുന്നു. ഇടയ്ക്ക് നമ്മള്‍ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്.

അതുകൊണ്ട് ആ 30 വര്‍ഷവും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചു എന്ന ഫീല്‍ ആണ് ഉണ്ടായിരുന്നത്. നന്‍പകല്‍ നേരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. ത്രില്ലിലായി പോയി. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം ഒരുപാട് ഉണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അശോകനുമായി ഇത്രയും വര്‍ഷത്തെ ഗ്യാപ്പ് സിനിമയില്‍ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ലെന്നാണ് മമ്മൂട്ടിയും പറയുന്നത്. ആ മുപ്പത് വര്‍ഷങ്ങള്‍ പോയത് അറിഞ്ഞില്ല. ഇപ്പോഴും ഞങ്ങള്‍ കടപ്പുറത്ത് ഉറങ്ങിയതും കപ്പലണ്ടി കഴിച്ചതും ഒക്കെ ഓര്‍ക്കാറുണ്ട്.

രാവിലെ ഒരു മുറുക്കാനൊക്കെ ചവച്ച്, റൂമില്‍ നിന്ന് കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. ഷൂട്ടിംഗ് തുടങ്ങുന്നത് വരെ ലൊക്കേഷനില്‍ പോയിരിക്കും. അതുപോലെ തന്നെ ആയിരുന്നു നന്‍പകല്‍ നേരത്ത് മയക്കവും. രാവിലെ കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. സാധാരണ കാരവനില്‍ പോയി മാറ്റുകയാണല്ലോ പതിവ് എന്നാണ് മമ്മൂട്ടി പറയുന്നത്.