ഭർത്താവ് മരിച്ചതോടെ മക്കളെ നോക്കാനായി വിദേശത്തേക്കുപോയ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി. തിരുവന്തപുരം കടയ്ക്കാവൂർ സ്വദേശി ജൂബിയുടെ മരണ വാർത്ത പ്രവാസി മലയാളികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.ഭർത്താവ് മരിച്ചതോടെ രണ്ട് മക്കളെ കഷ്ടപ്പെട്ട് വളർത്തി വരികയായിരുന്നു ജൂബി. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു നിസ്സഹമായി നോക്കിനിൽക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല

അഷ്റഫ് താമരശ്ശേരി കുറിപ്പിന്റെ പൂർണ്ണരൂപം……

ഈ മക്കളെ ചേർത്ത് പിടിച്ച്,രക്ഷാ കവചം തീർക്കാൻ ഇനി അമ്മയില്ല.ഈ രണ്ട് മക്കളെയും തനിച്ചാക്കി അമ്മ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി.കഴിഞ്ഞയാഴ്ച കടുത്ത തലവേദന കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധനക്ക് ശേഷം ബ്രയിനിൽ ട്യൂമർ കണ്ടെത്തുകയും,കഴിഞ്ഞ ദിവസം അജ്മാനിൽ വെച്ച് മരണപ്പെടുകയും ചെയ്തു.ജീബ ഭർത്താവും ബാബുവും മക്കളുമൊത്ത് റാസൽ കെെമയിൽ കുടുംബ സമേതം ജീവിച്ച് വരുകയായിരുന്നു.മൂന്ന് വർഷങ്ങൾക്ക് മുമ്പ് ബാബുവിന് കരൾ സംബന്ധമായ രോഗം പിടിക്കപ്പെട്ടു. തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാമെന്ന് തിരുമാനമെടുത്തു, ഇവിടെത്തെ ജോലിയൊക്കെ മതിയാക്കി കുടുംബ സമേതം ജന്മസ്ഥലത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. അതിനിടയിൽ ബാബുവിന്‌ അസുഖം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു.പെട്ടെന്നുണ്ടായ ബാബുവിൻറെ മരണം ജൂബിയെ തളർത്തി കളഞ്ഞു ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിയിൽ ആ കുടുബം വല്ലാതെ ബൂദ്ധിമുട്ടിലായി, രണ്ട് മക്കളെയും കൂട്ടി എവിടെ പോകുമെന്ന ചിന്ത ജൂബിയ വല്ലാതെ തളർത്തികളഞ്ഞു.ആരും സഹായിക്കുവാനില്ല. സഹായിക്കുവാൻ വേണ്ടി വരുന്നവരുടെ പിന്നിൽ മറ്റ് പല ദുഷ്ചിന്തകളും ഒളിഞ്ഞ് കിടപ്പുണ്ടാകും. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ,ഒരാളുടെ ബുദ്ധിമുട്ടിൽ അവരെ ചൂക്ഷണം
ചെയ്യുന്നവരാണല്ലോ സമൂഹത്തിൽ അധികവും.

അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഒരു ബന്ധുവിന്റെ സഹായത്താൽ മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്തതിന് ശേഷം ഒരു ജോലി അന്വേഷിച്ച് സന്ദർശക വിസായിൽ അജ്മാനിൽ വരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സന്ദർശക വിസ പുതുക്കി വീണ്ടും ജോലി അന്വേഷിച്ച് വരുമ്പോഴാണ് ജൂബിയെ മരണത്തിൻറെ മാലാഖ വന്ന് കൊണ്ട് പോകുന്നത്.മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാൻ അസാധ്യമാണ്,ചില വേർപാടുകൾ അവശേഷിക്കുന്നവരിൽ എക്കാലത്തും നൊമ്പരങ്ങളായി നിലനിൽക്കും.ഈ കുട്ടികളുടെ കാര്യത്തിലും ഇത് തന്നെയാണ്.വളരെ ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വേദന ജീവിതക്കാലം മുഴുവനും അനുഭവിക്കേണ്ടി വരും.സ്വന്തം അച്ഛന്റെയും അമ്മയുടെയും കരുതലും, സനേഹവും അത് മറ്റ് ആർക്കും കൊടുക്കുവാനും കഴിയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുവന്തപുരം കടയ്ക്കാവൂർ സ്വദേശി ജീബയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് അയക്കുമ്പോൾ വല്ലാത്ത ഒരു വിഷമം മനസ്സിൽ, എന്തോ ചങ്കിൽ തിങ്ങി നിന്ന് ഭാരം തോന്നിക്കുന്ന അവസ്ഥ.വീട്ടിലേക്ക് അമ്മയുടെ നിശ്ചലമായ ശരീരം പെട്ടിയിലാക്കി കൊണ്ട് വരുമ്പോൾ എങ്ങനെ സഹിക്കുവാൻ കഴിയും ആ മക്കൾക്ക്. അച്ഛൻ മരിച്ചപ്പോൾ അമ്മയുണ്ടല്ലോ എന്ന തോന്നൽ അവർക്ക് ധെെരൃം നൽകിയിരുന്നു. സ്നേഹവും,കരുതലും മതിയാവോളം ജീബ മക്കൾക്ക് നൽകിയിരുന്നു.പുനർ വിവാഹത്തിന് ബന്ധുക്കൾ നിർബന്ധിച്ചപ്പോഴും അത് നിരസിച്ച് മക്കൾക്ക് വേണ്ടി വിദേശത്ത് ജോലി അന്വേഷിച്ച് വന്ന ആ അമ്മ വിദേശത്ത് നിന്ന് തന്നെ കൊണ്ട് വന്ന മയ്യത്ത് പെട്ടിയിൽ നിശ്ചലമായി കിടക്കുന്നു.അമ്മേ എന്ന് എത്ര പതുക്കെ വിളിച്ചാലും മറുപടി തരുന്ന അമ്മ,ഇപ്പോൾ മിണ്ടുന്നില്ല.

അതേ ഞങ്ങളെ തനിച്ചാക്കി അമ്മ വേറൊരു ലോകത്തേക്ക് പോയി എന്ന സത്യം തിരിച്ചറിയാനുളള പ്രായം തികഞ്ഞിരിക്കുന്നു ആ മക്കൾക്ക്.ദെെവമേ ആരും ഇല്ലാത്ത ഈ മക്കളെ സംരക്ഷിക്കണമെയെന്ന് പ്രാർത്ഥിക്കുന്നതോടപ്പം, സമൂഹത്തിനോടും ബന്ധുക്കളോടും അവരെ അനാഥത്വം അറിയിക്കാതെ വളർത്തുക. സമൂഹത്തിനും രാജ്യത്തിനും നന്മ ചെയ്യുന്ന മക്കളായി വളരാൻ നമ്മൾ സഹായിക്കണം. നമ്മുടെ ചിന്താഗതികൾ അതിന് സഹായിക്കട്ടെ.

ഇന്ന് നബിദിനമാണ്.ലോകത്തിൻറെ ഗുരുനാഥൻ നമ്മളെ പഠിപ്പിച്ച ഒരു കാരൃം ഞാൻ ഇവിടെ പരാമർശിക്കുകയാണ്.അനാഥകുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ലാളിക്കരുത്.