പടവെട്ട്, മഹാവീര്യര്‍, സാറ്റര്‍ഡേ നൈറ്റ് ഇതൊക്കെയായിരുന്നു അടുത്തിടെ ഇറങ്ങിയ നിവിന്‍ പോളി ചിത്രങ്ങള്‍. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചുവെന്നല്ലാതെ തിയേറ്റര്‍ ഹിറ്റുണ്ടാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളെ കുറിച്ചുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അസ്ലാം റിപ്സ് എന്നയാളുടെ പോസ്റ്റില്‍ ഭാഗ്യനായകന്‍ ആയിരുന്ന ഒരാള്‍ ഈ വര്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ദുരന്തങ്ങളാക്കിയ യുവതാരം നിവിന്‍ പോളി ആയിരിക്കുമെന്ന് പറയുന്നു.
നിവിന്‍ പോളിക്ക് എന്താണ് സംഭവിച്ചത്..?
നിവിന്‍ പോളിയുടെ റിലീസായ എല്ലാ സിനിമകളും കണ്ടിട്ടുള്ള ആളാണ് ഞാന്‍,
(ഭൂരിഭാഗം ആളുകളും കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം..അരികില്‍ ഒരാള്‍..ഉള്‍പ്പെടെ)
സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിലും ,എത്ര വലിയ സംവിധായകന് ആയാലും കഥ ഇഷ്ടപ്പെട്ടില്ല എങ്കില്‍ നോ പറയുന്ന കാര്യത്തില്‍ നിവിനെ കണ്ട് മറ്റു നടന്മാര്(സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ) പഠിക്കണം എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്..
അത്കൊണ്ട് തന്നെ സംവിധായകന്റെ പേര് നോക്കാതെ പോസ്റ്ററില്‍ നിവിന്‍ പോളിയുടെ തല നോക്കി ധൈര്യമായി ടിക്കറ്റ് എടുക്കാമായിരുന്നു..
എന്നാല്‍ അടുത്ത കാലത്ത് എന്താണ് തുടര്‍ച്ചയായി നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് സംഭവിക്കുന്നത്..
മഹാവീര്യര്‍ എന്ന സിനിമ തിയറ്ററില്‍ കണ്ടിരിക്കുന്ന സമയത്ത് ഇത് എന്താണ് എന്നറിയാതെ ഒത്തിരി കഷ്ടപ്പെട്ടു. (ഫാന്റസിയാണോ കോമഡിയാണോ സ്പൂഫാണോ.. ഒന്നുമേ പുരിയില്ലേ)
അത് കൊണ്ട് അടുത്ത നിവിന്‍ പോളി പടം പടവെട്ട് റിലീസ് ചെയ്ത് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് തിയറ്ററില്‍ പോയത് ,അതും സോഷ്യല്‍ മീഡിയയില്‍ ഗംഭീര അഭിപ്രായങ്ങള്‍ വായിച്ചും , ലാലേട്ടന് ചിത്രം ജിസിസി റിലീസ് ഇല്ലാത്തത് കൊണ്ടും..
പഴകി പുളിച്ച കണ്ണൂര്‍ രാഷ്ട്രീയവും നിവിന്റെ ഇപ്പൊ പൊട്ടും എന്ന രീതിയില്‍ ഉള്ള പ്രകടനവും (മിഥുനം സിനിമയിലെ നെടുമുടിവേണുവിന് ആദരാഞ്ജലികള്‍)
സത്യം പറയാമല്ലോ ,തിയറ്ററില്‍ നിന്നും ഇറങ്ങി ഓടാന്‍ തോന്നി ..
ഒടുവില്‍ കാലങ്ങള്‍ക്ക് ശേഷം മലയാളസിനിമയില്‍ ഒരു ഫുള്‍ ഫണ്‍ കോമഡി എന്റര്‍ട്രെനര്‍ എന്ന പ്രചാരണം ഒക്കെ കണ്ട്, ഒന്നുമില്ലെങ്കിലും റോഷന് ആന്‍ഡ്രൂസ് ചിത്രമല്ലേ -അങ്ങേര് ചതിക്കില്ല എന്ന വിശ്വാസത്തില്‍ സാറ്റര്‍ഡേ നൈറ്റ് കാണാന്‍ പോയി..
എന്റെ പൊന്നൂ.. ഒന്നും പറയാനില്ല.. കൊന്നു കൊലവിളിച്ചു..
ഭാഗ്യനായകന്‍ ആയിരുന്ന ഒരാള്‍ ഈ വര്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ദുരന്തങ്ങളാക്കിയ യുവതാരം നിവിന്‍ പോളി ആയിരിക്കും..
Leave a Reply