ഹൈദരാബാദ്: തെലുങ്ക് സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് നടി പൊതുനിരത്തില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു. തെലുങ്ക് സിനിമാ താരം ശ്രീ റെഡ്ഡിയാണ് ഫിലിം ചേമ്പറിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഹൈദരാബാദിലെ സിനിമാ സംഘടനയുടെ ഓഫീസിന് മുന്നില്‍ വെച്ച് താരം തുണിയഴിച്ചതോടെ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടുകയും പിന്നീട് പോലീസ് ഇടപെട്ട് സമരം അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ന് രാവിലെ സംഘടനാ ഓഫീസിന് മുന്നിലെത്തിയ നടി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെ ഉടുതുണി അഴിച്ചു. നേരത്തെ ഈ വിഷയത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഇടപെടണമെന്നാണ് നടി ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഹരിച്ചില്ലെങ്കില്‍ പൊതുനിരത്തില്‍ പൂര്‍ണ്ണനഗ്‌നയായി സമരം ചെയ്യുമെന്ന് നടി സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി ശ്രീ റെഡ്ഡി നേരത്തെ രംഗത്ത് വന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമയില്‍ വേഷം ലഭിക്കണമെങ്കില്‍ ലൈവ് നഗ്‌ന വീഡിയോ ചാറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി നടി പറയുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നതായും നടി ആരോപിക്കുന്നു. നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ശീ റെഡ്ഡി വ്യക്തമാക്കി.

വീഡിയോ കാണാം