വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അടുത്തിടപഴകുന്ന തരത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധം. അസമിലെ ഹെയ്‌ളാകണ്ടി മോഡല്‍ ഹൈസ്കൂളിലെ അധ്യാപകന്‍ ഫൈസുദ്ദീന്‍ ലസ്കര്‍ ആണ് വിദ്യാര്‍ത്ഥിനികളുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ അസമില്‍ പ്രതിഷേധം ശക്തമാവുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ അദ്ധ്യാപകനെതിരെ പരാതി കൊടുത്തിട്ടുണ്ട്. മറ്റൊരു സ്ത്രീയെ ആക്രമിച്ചതിന് നാട്ടുകാര്‍ നേരത്തെ ഇയാളെ മര്‍ദ്ദിച്ചിരുന്നു. കൈയിലെ ഒരു വിരലും അന്നത്തെ മര്‍ദ്ദനത്തിനൊടുവില്‍ നാട്ടുകാര്‍ മുറിച്ചുമാറ്റിയിരുന്നു.പെണ്‍കുട്ടിയുടെ മുഖം മറയ്ക്കാതെ തിരിച്ചറിയാവുന്ന തരത്തില്‍ ഇയാള്‍ ചിത്രം പ്രചരിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോടും വിദ്യാഭ്യാസ സെക്രട്ടറിയോടും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു

Image result for assam hailakandi model school teacher

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

.ബ്ലാക് ബോര്‍ഡ് ആണ് മിക്ക ചിത്രങ്ങളുടെയും പശ്ചാത്തലമായി വരുന്നത്. അതിനാല്‍ തന്നെ ക്ലാസ് മുറിയില്‍ വെച്ചാണ് ഇയാള്‍ ഇത്തരം ചിത്രങ്ങളെടുത്തത് എന്ന് വ്യക്തമാണ്. ചിത്രം പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തി. എന്നാല്‍ പോലീസ് ഇയാളെ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.ഹെയ്ലാകണ്ടിയിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ ഇതുസംബന്ധിച്ച്‌ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ സര്‍ക്കാരിനോട് ദേശീയ ബാലാവാകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ പരാതി സ്വീകരിച്ച പൊലീസ് അദ്ധ്യാപകനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. അദ്ധ്യാപകനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിത്രം സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്ത നസീര്‍ മുഹമ്മദ് എന്നയാള്‍ക്കെതിരെയും കേസെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു

Image result for assam hailakandi model school teacher